ഹജ്ജ്: വിമാന നിരക്ക് കുറഞ്ഞു; വിമാനത്താവള നിരക്കിൽ വൻ വർധന
text_fieldsകൊണ്ടോട്ടി: ഹജ്ജ് സബ്സിഡി പിൻവലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. അതേസമയം, വിമാനത്താവള നിരക്കിൽ വൻ വർധന വന്നതിനാൽ തീർഥാടകർക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിെൻറ ആനുകൂല്യം നഷ്ടമായി. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന കേരളത്തിലെ തീർഥാടകർ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുൾപ്പെടെ നൽകേണ്ടത് 74,450 രൂപയാണ്. ഇതിൽ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കിൽ 11,011 രൂപയുടെ വർധനയാണ് വന്നത്. 2017ൽ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതിൽ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീർഥാടകർ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നൽകിയത്. ഇതിനോെടാപ്പം വിമാനത്താവള നിരക്കായ 3,560 ഉൾപ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഇൗടാക്കിയത്.
യാത്രചെലവ് നിശ്ചയിച്ചു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീർഥാടകരുെട യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. അസീസിയ കാറ്റഗറിയിൽ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകൻ ഇത്തവണ 2,22,200 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,41,200 രൂപയാണ് ഇനി അടക്കേണ്ടത്. ഇൗ വിഭാഗത്തിൽ ഇക്കുറി 20,450 രൂപയുടെ വർധനവുണ്ട്. അസീസിയയിൽ 2017ൽ 2,01,750 രൂപയും 2016ൽ 1,83,300 രൂപയുമായിരുന്നു.
ഗ്രീൻ കാറ്റഗറിയിലും സമാന രീതിയിലുള്ള വർധനവാണ് വന്നിരിക്കുന്നത്. ഇൗ വിഭാഗത്തിൽ ഇത്തവണ 2,56,350 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,75,350 രൂപ ഗ്രീൻ കാറ്റഗറിക്കാർ ഇനി അടക്കണം. ഗ്രീൻ കാറ്റഗറിയിൽ ഇക്കുറി 21,200 രൂപയുടെ വർധനവാണുള്ളത്. 2017ൽ ഇൗ വിഭാഗത്തിൽ 2,35,150 രൂപയും 2016ൽ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. ബലികർമങ്ങൾ ആവശ്യമുള്ളവർ അധികമായി 8000 രൂപ നൽകണം. നേരത്തെ ഹജ്ജ്, ഉംറ നിർവഹിച്ചവരാണെങ്കിൽ 2000 സൗദി റിയാലും ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
