ഹജ്ജ്: ആദ്യദിന സംഘത്തിൽ കുഞ്ഞു യാത്രികരും
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ട ആദ്യദിവസ തീർഥാടക സംഘത്തിൽ രണ്ട് കുരുന്നുകളും. രാത്രി ഏഴിന് തിരിച്ച എസ്.വി 5924 നമ്പർ സൗദി എയർലൈൻസ് വിമാനത്തിലാണ് ഈ വർഷത്തെ തീർഥാടക സംഘത്തിലെ ആദ്യ കുട്ടികൾ യാത്രയായത്.
മലപ്പുറം സ്വദേശി മണ്ണങ്കൽ കണ്ണൻതൊടി വീട്ടിൽ പരീക്കുട്ടിയുടെയും ഫാത്തിമ സഹദിയയുടെയും ആറുമാസം പ്രായമായ മകൻ മുഹമ്മദ് ഷമ്മാസാണ് ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ‘ഹാജി’. മലപ്പുറം സ്വദേശി പാലപ്പുറ പെറ്റേങ്ങൽ കുഞ്ഞഹമ്മദിെൻറയും മുനീറയുടെയും പത്തുമാസം പ്രായമായ മകൾ ഫാത്തിമ ഷഹസയാണ് രണ്ടാമത്തെ കുഞ്ഞ്.
തിങ്കളാഴ്ച വൈകീട്ടോടെ മാതാപിതാക്കളോടൊപ്പം കുട്ടികളും ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. രണ്ടുദിവസമായി വളൻറിയർമാരുടെയും തീർഥാടകരുടെയും വാത്സല്യ പരിചരണത്തിലായിരുന്നു ഈ കുസൃതിക്കുരുന്നുകൾ. ഈ വർഷം നെടുമ്പാശ്ശേരിയിൽനിന്നുള്ള തീർഥാടകർക്കൊപ്പം യാത്രതിരിക്കാൻ രണ്ടുവയസ്സിൽ താഴെയുള്ള 25 കുട്ടികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
