Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്: പണമടക്കൽ നാളെ അവസാനിക്കും; നൂറിലേറെ പേർ യാത്ര റദ്ദാക്കി
text_fieldsbookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ നൂറിലേറെ പേർ യാത്ര റദ്ദാക്കി. മരണം, അസുഖം, സാമ്പത്തിക പ്രശ്‌നം തുടങ്ങിയ കാരണങ്ങൾ മൂലമാണ് തീർഥാടനം റദ്ദാക്കിയത്. ആദ്യഗഡു പണം അടച്ച ശേഷം യാത്ര റദ്ദാക്കിയവരുമുണ്ട്. റദ്ദാക്കിയ സീറ്റുകൾ അഖിലേന്ത്യ തലത്തിൽ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകും. അതേസമയം, ആദ്യഗഡു അടക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച സമാപിക്കും. നിർദിഷ്ട പേ-ഇൻ സ്ലിപ് ഉപയോഗിച്ച് യൂനിയൻ ബാങ്ക്, എസ്.ബി.െഎ എന്നിവയുടെ ഏതെങ്കിലും ശാഖയിലാണ് പണം അടക്കേണ്ടത്. 81,000 രൂപയാണ് ആദ്യഗഡു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
