ഹജ്ജ്: ആദ്യവിമാനം ആഗസ്റ്റ് 13ന് രാവിലെ 6.45ന്
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് 13ന് രാവിലെ 6.45ന് പുറപ്പെടും. നെടുമ്പാശ്ശേരിയിൽനിന്ന് ആഗസ്റ്റ് 26 വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പരമാവധി 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഹജ്ജ് സർവിസിന് ഉപയോഗിക്കുന്നത്. ആദ്യദിനം രാവിലെ 11.30നും വൈകീട്ട് 5.15നുമായി രണ്ട് വിമാനങ്ങൾ കൂടി സർവിസ് നടത്തും. ആഗസ്റ്റ് 12 മുതൽ ക്യാമ്പിെൻറ പ്രവർത്തനം ആരംഭിക്കും. വൈകീട്ടാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഒമ്പത് ദിവസം മൂന്നും നാല് ദിവസം രണ്ടും ഒരു ദിവസം നാലും വിമാനങ്ങളാണുള്ളത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന് 12,500ഒാളം തീർഥാടകരാണ് ഇത്തവണ നെടുമ്പാശ്ശേരി വഴി പുറപ്പെടുക. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാല് വരെ തീയതികളിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
