Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 3:38 AM IST Updated On
date_range 18 Jan 2019 12:30 PM ISTഹജ്ജ്: 187 പേർക്കു കൂടി അവസരം
text_fieldsbookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന് 187 പേർക്കുകൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽനിന്ന് 2383 മുതൽ 2626 വരെയുള്ളവർക്കാണ് അവസരം. ഇവർ അടിയന്തരമായി ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 911 സീറ്റുകളാണ് അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്. കേരളത്തിനുപുറമെ മഹാരാഷ്ട്ര -219, കർണാടക -148, ഗുജറാത്ത് -88, രാജസ്ഥാൻ -70, മധ്യപ്രദേശ് -67, തമിഴ്നാട് -63, തെലങ്കാന -62, ഛത്തിസ്ഗഢ് -7 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭ്യമായ സീറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
