Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ്: അവസരം ലഭിച്ചത് 11,010 പേർക്ക്

text_fields
bookmark_border
ഹജ്ജ്: അവസരം ലഭിച്ചത് 11,010 പേർക്ക്
cancel

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചത് 11,010 പേർക്ക്. നേരത്തെ 10,331 പേരാണുണ്ടായിരുന്നത്. കഴിഞ്ഞദിവസം 1170 പേർക്ക് കൂടി അവസരം ലഭിച്ചു. അതേസമയം, അവസരം ലഭിച്ചവരിൽ 491 പേർ വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കി.

4232 പുരുഷന്മാർക്കും 6778 സ്ത്രീകൾക്കുമാണ് നിവലിൽ അവസരം ലഭിച്ചിരിക്കുന്നത്. 70 വയസ്സ് വിഭാഗത്തിൽ 1369 പേർ, ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ 2733 പേർ, ജനറൽ വിഭാഗത്തിൽ 6908 ​പേർ എന്നിങ്ങനെയാണ് ഇക്കുറി കേരളത്തിൽനിന്ന് യാത്ര പുറപ്പെടുക. കൂടാതെ ലക്ഷദ്വീപിൽനിന്നുള്ള 164 പേരും കൊച്ചി വിമാനത്താവളം വഴി യാത്ര പുറപ്പെടും. ഹജ്ജ് ക്യാമ്പും ഒരുക്കങ്ങളും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hajj: 11,010 people got the chance
Next Story