Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാജി ഈസ ഹാജി മൂസ...

ഹാജി ഈസ ഹാജി മൂസ സ്കൂൾ: രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു

text_fields
bookmark_border
ഹാജി ഈസ ഹാജി മൂസ സ്കൂൾ: രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു
cancel

മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ ഘട്ടമായി അടച്ചുപൂട്ടാനുള്ള മാനേജ്മെന്‍റിന്‍റെ നീക്കത്തിനെതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭം അനുദിനം ശക്തമായി വരുന്നതോടെ രഹസ്യാന്വേഷണ വിഭാഗം സ്കൂൾ സംബന്ധമായ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ജനകീയ ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരശേഖരണം.

സ്പെഷൽ ബ്രാഞ്ച് പൊലീസ് ഇൻസ്പെക്ടർ കെ.എക്സ്. സിൽവസ്റ്ററിന്റെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിച്ചത് .സ്കൂൾ അധികൃതരിൽനിന്നും പി.ടി.എ ഭാരവാഹികൾ, സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ സ്കൂൾ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ നീക്കം.

സ്കൂൾ സംരക്ഷിക്കണമെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.എയും സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളും കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. സർക്കാറിൽനിന്ന് അനുകൂല സമീപനമാണുള്ളതെന്ന് പി.ടി.എ പ്രസിഡന്റ് കെ.ബി. അഷറഫ് പറഞ്ഞു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന 80 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haji Isa Haji Musa Schoolintelligence department
News Summary - Haji Isa Haji Musa School: Information was collected by the intelligence department
Next Story