ഹജ്ജ് വളൻറിയർമാർ മിച്ചംപിടിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാനത്തുനിന്ന് പുറപ്പെട്ട ഹജ്ജ് വളൻറിയർമാർ തങ്ങളുടെ െചലവിനായി ഹജ്ജ് കമ്മിറ്റി നൽകിയ തുകയിൽനിന്ന് മിച്ചംപിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവർ. തങ്ങളുടെ പല ആവശ്യങ്ങളും വെട്ടിച്ചുരുക്കിയാണ് ഇവർ ദുരിതാശ്വാസത്തിനായി ഫണ്ട് കണ്ടെത്തിയത്.ഇവർ ശമ്പളത്തിൽ നൽകുന്ന തുകക്ക് പുറമെയാണിത്.
ഇങ്ങനെ സ്വരൂപിച്ച 1.1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വളൻറിയർ ക്യാപ്റ്റനും സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഒാഡിനേറ്ററുമായ എൻ.പി. ഷാജഹാൻ ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാനെ ഏൽപിച്ചു.
