ഹജ്ജ്: കരിപ്പൂരില്‍നിന്ന് ഇന്ന് രണ്ട് വിമാനം
text_fieldsകൊണ്ടോട്ടി: ഹജ്ജ് തീർഥാടനത്തിന് കരിപ്പൂരില്‍നിന്ന് ചൊവ്വാഴ്ച രണ്ട് വിമാനം സര്‍വിസ് നടത്തും. രാവിലെ 8.25നും വൈകീട്ട് 6.35നുമാണ് സർവിസുകള്‍. തിങ്കളാഴ്ച വരെ കരിപ്പൂര്‍ വഴി 3044 തീർഥാടകര്‍ മക്കയിലെത്തി. അധികമായി അനുവദിക്കുന്ന സർവിസുകള്‍ ഉൾപ്പെടെ 28 സർവിസാണ് കരിപ്പൂരില്‍നിന്ന് അവശേഷിക്കുന്നത്.
അധികമായി അനുവദിക്കുന്ന വിമാനങ്ങളുടെ സമയപട്ടിക അടുത്ത ദിവസം ലഭ്യമാകുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 6.45നും വൈകീട്ട് 3.55നുമാണ് വിമാന സർവിസുകളുള്ളത്. ഈ വിമാനങ്ങളിലേക്കുള്ള തീർഥാടകര്‍ ചൊവ്വാഴ്ച രാവിലെ 10നും ഉച്ചക്ക് രണ്ടിനുമായി ഹജ്ജ് ക്യാമ്പിലെത്തും.കണ്ണൂരില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 11.30നാണ് സര്‍വിസ്. ഇതില്‍ പൂർണമായി വനിത തീർഥാടകരാണ് പുറപ്പെടുക. ബുധനാഴ്ച പുലര്‍ച്ച 1.50നുള്ള വിമാനത്തില്‍ 56 പുരുഷന്മാരും 89 സ്ത്രീകളും പുറപ്പെടും. ബുധനാഴ്ച രാവിലെ 11.30നുള്ള സർവിസ് കഴിഞ്ഞാല്‍ കൊച്ചിയില്‍നിന്നുള്ള അടുത്ത സർവിസ് ഈ മാസം 21നാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

