പ്രതിഷേധം: ഹജ്ജ് ക്വോട്ട പുനഃസ്ഥാപിച്ചു
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർത്തിയതിനൊടുവിൽ സർക്കാർ-സ്വകാര്യ ക്വോട്ടയുെട അനുപാതം 75:25 ആക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ ക്വോട്ടയിൽനിന്ന് സ്വകാര്യ ഗ്രൂപ്പുകൾക്കായി അഞ്ച് ശതമാനം സീറ്റുകൾ കൂടുതലായി അനുവദിച്ചതാണ് ഒഴിവാക്കിയത്. പുതിയ ഹജ്ജ് നയപ്രകാരം 70:30 ആയിരുന്നു സർക്കാർ-സ്വകാര്യ ക്വോട്ടയുടെ അനുപാതം.
ക്വോട്ട പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയാണ് സർക്കുലർ ഇറങ്ങിയത്. ഹജ്ജ് നയ പുനരവലോകന സമിതി ശിപാർശ പ്രകാരമായിരുന്നു സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ച ക്വോട്ടയിൽനിന്ന് 6,000 സീറ്റുകൾ കൂടുതലായി സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകിയത്.
1,70,000 ആണ് ഇന്ത്യക്ക് അനുവദിച്ചത്. ഇതിൽ 1,25,000 സർക്കാർ ക്വോട്ടയിലും 45,000 സ്വകാര്യ ഗ്രൂപ്പുകൾക്കുമായിരുന്നു. 2018 മുതൽ ഇത് 1,19,000 സർക്കാർ ക്വോട്ടയിലും 51,000 സ്വകാര്യ ഗ്രൂപ്പുകൾക്കും അനുവദിക്കാനായിരുന്നു തീരുമാനം. കേരളം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മറ്റ് സംസ്ഥാനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
