അവസാനസംഘം ഹാജിമാർ എത്തി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അവസാനസംഘം ഹാജിമാർ ബുധനാഴ്ച മടങ്ങിയെത്തി. പുലർച്ച 4.30നാണ് അവസാനസംഘം ഹാജിമാരുമായി എസ്.വി 5943 നമ്പർ സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. ഈ മാസം 12 മുതലാണ് തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചത്. കേരളത്തിൽനിന്നുള്ള 11,689 പേരും ലക്ഷദ്വീപിൽ നിന്നുള്ള 277 പേരും മാഹിയിൽ നിന്നുള്ള 47 പേരുമടക്കം 12,013 പേരാണ് ഈ വർഷം യാത്രയായിരുന്നത്. ഇവരിൽ ലക്ഷദ്വീപിൽനിന്നുള്ള ഒരു ഹാജിയും കേരളത്തിൽനിന്നുള്ള 21 ഹാജിമാരും ഉൾപ്പെടെ 22 പേർ മക്കയിലും മദീനയിലുമായി മരിച്ചിരുന്നു. ശേഷിക്കുന്നവർ 30 വിമാനങ്ങളിലായാണ് നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തിയത്.
