Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ ഹൗസ്​ വിവാഹ...

ഹജ്ജ്​ ഹൗസ്​ വിവാഹ ആവശ്യങ്ങൾക്ക്​  മാത്രമേ നൽകൂ –ചെയർമാൻ

text_fields
bookmark_border
hajj house kerala
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സ്​ വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ ഇ​നി മു​ത​ൽ  ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി. ക​ഴി​ഞ്ഞ മാ​സം സ്വ​കാ​ര്യ സം​ഘ​ട​ന​ക്ക്​ ഹ​ജ്ജ്​ ക്യാ​മ്പ് ​ന​ട​ത്താ​ൻ ഹ​ജ്ജ്​ ഹൗ​സ്​ വാ​ട​ക​ക്ക്​ ന​ൽ​കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. ഇൗ ​വി​ഷ​യം ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പുതിയ തീ​രു​മാ​നം.

ഹ​ജ്ജ്​ ക​മ്മി​റ്റി അ​റി​യാ​തെ​യാ​ണ്​ ഹ​ജ്ജ്​ ഹൗ​സ്​ വാ​ട​ക​ക്ക്​ ന​ൽ​കി​യ​ത്. ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ താ​ക്കീ​ത്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഹ​ജ്ജ്​ ​വേ​ള​യി​ൽ ഒ​പ്പ​മു​ണ്ടാ​കു​ന്ന വ​ള​ണ്ടി​യ​ർ​മാ​രെ (ഖാ​ദി​മു​ൽ ഹ​ജ്ജാ​ജ്) തെ​ര​ഞ്ഞെ​ടു​ത്ത​തി​​െൻറ മാ​ന​ദ​ണ്ഡ​വും ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. 

ഹ​ജ്ജ്​ വ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ആ​ലു​വ​യി​ൽ ചേ​ർ​ന്ന ഹ​ജ്ജ്​ യോ​ഗ​ത്തി​ന്​ വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക ബോ​ർ​ഡി​നെ നി​ശ്​​ച​യി​ച്ച​തും യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ  ഉ​ന്ന​യി​ച്ചു. അ​തേ​സ​മ​യം, ഹ​ജ്ജ് വ​ള​ണ്ടി​യ​ര്‍മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​സ​ന്ധ​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrentmalayalam newshaj housewedding function
News Summary - haj house rent for wedding function -kerala news
Next Story