Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് കമ്മിറ്റി പുതിയ സത്യവാങ്മൂലം നൽകും
text_fieldsbookmark_border
കൊണ്ടോട്ടി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് നടത്താനാവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകും. ഫെബ്രുവരി 19നാണ് അടുത്ത വാദം കേൾക്കുക. ഇതിന് മുന്നോടിയായി പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. അഞ്ചാംവർഷ അപേക്ഷകരിൽ 65 വയസ്സിന് മുകളിലുള്ളവരുടെ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. 65 വയസ്സിന് പകരം 60 വയസ്സിന് മുകളിലുള്ളവരെ പരിഗണിക്കണെമന്നതും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തും.
Next Story
