മഹ്റം ക്വോട്ട: അപേക്ഷ ക്ഷണിച്ചു
text_fieldsകൊണ്ടോട്ടി: മഹ്റം ക്വോട്ടയിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം 200 സീറ്റുകളായിരുന്നത് ഇക്കുറി 500 ആയി ഉയർത്തിയിട്ടുണ്ട്. അപേക്ഷ നൽകുന്ന സ്ത്രീകൾ അപേക്ഷക്കൊപ്പം മതിയായ രേഖകളും മഹ്റത്തിന് ലഭിച്ച 2018ലെ കവര്‍ നമ്പര്‍ ഉൾപ്പെടെ ഇംഗ്ലീഷില്‍ തയാറാക്കിയ സത്യപ്രസ്താവനയും സഹിതം മാർച്ച് 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കണം. പൂരിപ്പിച്ച ഹജ്ജ് അപേക്ഷ ഫോറവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. ഇൗ വർഷത്തെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടയാൾക്കൊപ്പം ഹജ്ജിന് അപേക്ഷിച്ചില്ല എന്നതിെൻറ കാരണം, മഹ്റമായി പോകുന്ന ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, ഇപ്പോള്‍ മഹ്റമായി പോകാനുദ്ദേശിക്കുന്ന ആളുടെ കൂടെതന്നെ 2018 ഹജ്ജിന് അപേക്ഷിക്കാനുള്ള കാരണം എന്നിവ അറിക്കണം. വിവരങ്ങൾക്ക്: 04832710717.
