കണ്ണുകെട്ടി ഹെയർ സ്റ്റൈലൊരുക്കി റെക്കോഡിന് ഉടമയായി പ്രവീൺ
text_fieldsകൊച്ചി: കണ്ണുകെട്ടി ഹെയർ സ്റ്റൈലൊരുക്കി സാഹസിക ഉദ്യമത്തിലൂടെ ദേശീയ റെക്കോഡ് ക രസ്ഥമാക്കി വി. പ്രവീൺ. കൊച്ചി ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ 28.28 മിനിറ്റുകൊണ്ട് ഗോപികയുടെ മുടിവെട്ടി ഹെയർ സ്റ്റൈലൊരുക്കിയാണ് പ്രവീൺ ദേശീയ റെക്കോഡ് കരസ്ഥമാക്കിയത്.
ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് പ്രതിനിധി വിവേക് നായരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇൻറർനാഷനൽ പ്രോേട്ടാകോൾ അനുസരിച്ചാണ് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് ഇൗ അംഗീകാരം നൽകിയത്. വൈകീട്ട് 4.30ന് ആരംഭിച്ച് 4.58.28 മിനിറ്റിൽ മുടിവെട്ട് പൂർത്തിയാക്കിയതോടെ കണ്ണുകെട്ടി മുടിവെട്ട് പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയെന്ന നേട്ടത്തിന് പ്രവീൺ അർഹനായി. സാധാരണ കണ്ണുകെട്ടാതെ 30 മിനിറ്റുകൊണ്ട് ചെയ്യുന്ന കാര്യമാണ് കണ്ണുകെട്ടി ചെയ്യാനായതെന്ന് പ്രവീൺ പറഞ്ഞു.
കണ്ണ് കാണാത്തവർക്കും മുടിവെട്ടാമെന്ന് ഇതിലൂടെ പ്രവീൺ തെളിയിച്ചിരിക്കുകയാണെന്ന് അവാർഡ് സമ്മാനിച്ച് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് പ്രതിനിധി വിവേക് നായർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
