Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം റദ്ദാക്കിയതിനെതിരെ ഷഫിൻ ജഹാൻ സുപ്രീംകോടതിയിലേക്ക്  

text_fields
bookmark_border
വിവാഹം റദ്ദാക്കിയതിനെതിരെ ഷഫിൻ ജഹാൻ സുപ്രീംകോടതിയിലേക്ക്  
cancel

കൊച്ചി: മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭർത്താവ് സുപ്രീംകോടതിയിൽ ഹരജി നൽകും. ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീൽ ഹരജി നൽകുമെന്നാണ് ലഭിക്കുന്ന വിവരം. 

മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ച്​ ഹൈകോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്. വിവാഹത്തിന്​ മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്​ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്. 

മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കാന്‍ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ പിതാവ്​ വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജി പരിഗണിച്ചായിരുന്നു​ ഹൈകോടതി വിധി. വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ, താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hadiya marriage issue: husband shafin jahan will submit appeal to supreme court against high court verdict
Next Story