ഹാദിയക്കുള്ള കത്ത് തിരിച്ചയച്ച സംഭവം: തപാല്‍ വകുപ്പിന് പരാതി നല്‍കി
text_fieldsകോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് അയച്ച രജിസ്റ്റേർഡ് കത്ത് ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തിരിച്ചയച്ച സംഭവത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് തപാല്‍വകുപ്പിന് പരാതി നല്‍കി. രജിസ്റ്റേർഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്തുണ്ടായിരിെക്ക മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല.
ഈ നിയമത്തെയാണ് തപാല്‍വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതെന്ന് പരാതിയില്‍ പറഞ്ഞു. കത്ത് തിരിച്ചയച്ചതിലൂടെ ഹാദിയ മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലിലാണെന്ന യാഥാർഥ്യത്തെയാണ് കൂടുതല്‍ ബലപ്പെടുത്തുന്നത്.
പ്രമുഖ നടിക്കൊപ്പം നിന്ന വനിതാ കമീഷനും വനിതാ സംഘടനകളും ഹാദിയയുടെ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗതയും മൗനവും കേരളീയ പൊതു മനഃസാക്ഷി എത്രത്തോളം കപടമാെണന്നതിെൻറ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
