ഹാദിയയുടെ കൂട്ടുകാരിയുടെ പിതാവിന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: ഹാദിയ കേസിൽ എഫ്.െഎ.ആറിൽ പ്രതിചേർക്കപ്പെട്ട മലപ്പുറം സ്വദേശിക്ക് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹാദിയയുടെ കൂട്ടുകാരിയുടെ പിതാവ് അബൂബക്കറിനാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, അന്വേഷണത്തിെൻറ ഭാഗമായി അബൂബക്കറിെൻറ സാന്നിധ്യം അനിവാര്യമാണെന്നും ഹാജരാകാൻ നിർദേശിക്കണമെന്നുമുള്ള എൻ.െഎ.എയുടെ അപേക്ഷ അംഗീകരിച്ച കോടതി തിങ്കൾ, െചാവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ എൻ.െഎ.എയുടെ കൊച്ചി ഒാഫിസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനോ കൂടുതൽ വകുപ്പുകൾ ചേർക്കാനോ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് എൻ.െഎ.എ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നേരേത്ത പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ പ്രതിചേർക്കെപ്പട്ട അബൂബക്കർ ജാമ്യം നേടിയിരുന്നതാണ്.