Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാദിയ കേസ്: വനിതാ കമീഷനും കക്ഷി ചേരും
text_fieldsbookmark_border
ന്യൂഡൽഹി: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമീഷനും കക്ഷി ചേരും. ഇതിനായുള്ള അപേക്ഷ വനിത കമീഷന് സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. നിയമം അനുവദിച്ചിട്ടുള്ള അധികാരം പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
24 വയസുള്ള ഹാദിയക്ക് സ്വയം തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും അവർക്കുമേൽ പിതാവിെൻറ നിയന്ത്രണം അനുവദിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിതാവ് അശോകന് ഹാദിയയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ വെക്കാനാവില്ലെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതി അവർക്ക് സംരക്ഷകനെ വെക്കുമെന്നും കോടതി വിധിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Next Story
