Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയെ അടച്ചിട്ട...

ഹാദിയയെ അടച്ചിട്ട കോടതിയിൽ ഹാജരാക്കാൻ പിതാവ്​ വീണ്ടും സുപ്രീംകോടതിയിൽ

text_fields
bookmark_border
hadiya-asokan
cancel

ന്യൂഡല്‍ഹി: ഈ മാസം 27-ന് ഹാദിയയെ അടച്ചിട്ട കോടതിയിൽ ഹാജരാക്കണമെന്ന്​ വീണ്ടും ആവശ്യപ്പെട്ട്​ പിതാവ്​ അശോകൻ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി.‘ഇന്ത്യാടുഡേ’ ചാനൽ പോപുലർ ​ഫ്രണ്ടി​നെതിരെ നടത്തിയ ഒളികാമറ ഒാപറേ​ഷ​​​െൻറയും   മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്​ഥാനത്തിലാണ്​ അശോക​​​െൻറ പുതിയ അ​േപക്ഷ.

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ രേഖപ്പെടുത്തണമെന്ന അശോക​​​െൻറയും എൻ.ഐ.എയുടെയും വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹേബിയസ്​ കോർപസ്​ ഹരജിയിൽ  അടച്ചിട്ട കോടതി മുറിയിലല്ല, തുറന്ന കോടതി മുറിയിലാണ്​ ഹാജരാക്കേണ്ടതെന്ന്​ പറഞ്ഞാണ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ ആവശ്യം തള്ളിയത്​.ഹാദിയയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഭർത്താവ്​ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ്​ നിലപാട്​ അറിയാൻ നേരിട്ട്​ അവരെ ഹാജരാക്കാൻ സുപ്രീംകോടതി അശോകനോട്​ നിർദേശിച്ചത്​. 

കുടുംബത്തി​​​െൻറ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്ന്​ അശോക​​​െൻറ പുതിയ അപേക്ഷയിൽ പറയുന്നു. മതപരിവര്‍ത്തന, തീവ്രവാദ പ്രശ്‌നങ്ങളടങ്ങുന്ന കേസാണിതെന്നും സൈനബയോടും സത്യസരണി നടത്തിപ്പുകാരോടും ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും അപേക്ഷയിലുണ്ട്​. ഹാദിയ കേസിൽ കോടതിയലക്ഷ്യം ആരോപിച്ച്​ എൻ.​െഎ.എക്കും കേന്ദ്ര വനിത കമീഷനുമെതിരെ ശഫിൻ ജഹാ​ൻ പുതിയ അപേക്ഷ സമർപ്പിച്ചതിന്​ പിറകെയാണ്​ അശോക​​​െൻറ അപേക്ഷ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiya casemalayalam newsAshokansupreme court
News Summary - Hadiya Case: New Plea By Asokan - Kerala News
Next Story