Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസ്​...

ഹാദിയ കേസ്​ വെള്ളിയാഴ്​ചയില്ല: അടുത്തമാസം മൂന്നിലേക്ക്​ നീട്ടി

text_fields
bookmark_border
ഹാദിയ കേസ്​ വെള്ളിയാഴ്​ചയില്ല: അടുത്തമാസം മൂന്നിലേക്ക്​ നീട്ടി
cancel

ന്യൂഡൽഹി: ഹാദിയ കേസ്​ എൻ.​െഎ.എക്ക്​ കൈമാറിയ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്നും ​അവരെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട്​ ഭർത്താവ്​ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി നീട്ടി. 

വെള്ളിയാഴ്​ച പരിഗണിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഒക്​ടോബർ മൂന്നിലേക്കാണ്​ മാറ്റിയത്​. കോടതിയിൽ കേസുള്ളതിനാൽ ഇടപെടില്ലെന്ന്​ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ നിലപാട്​ വ്യക്​തമാക്കു​േമ്പാഴാണ്​​ സുപ്രീംകോടതിയിലെ കേസ്​ വീണ്ടും നീണ്ടുപോകുന്നത്​. അതിനിടെ, ഹാദിയയുടെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട്​ ദേശീയ മനുഷ്യാവകാശ കമീഷന്​ എസ്​.​െഎ.ഒ പരാതി നൽകി. 

ഹാദിയയുടെ മതംമാറ്റം എൻ.​െഎ.എ അന്വേഷിക്കാൻ കഴിഞ്ഞമാസം 17ന്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്​ പുതിയ ഹരജി ശഫിൻ ജഹാൻ സമർപ്പിച്ചത്​. കേരളത്തിലെ വനിതാ ആക്​ടിവിസ്​റ്റുകൾ ഹാദിയയുടെ വീട്ടിൽ പോയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടതും ഹാദിയയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തി​​െൻറ വിഡിയോ രാഹുൽ ഇൗശ്വർ പുറത്തുവിട്ടതും വിധി റദ്ദാക്കി ഹാദിയയെ അടിയന്തരമായി സുപ്രീംകോടതിയിലേക്ക്​ വിളിപ്പിക്കാൻ പര്യാപ്​തമായ സംഭവവികാസങ്ങളാണെന്ന്​ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഇൗ വീട്ടുതടങ്കൽ താൻ അർഹിക്കുന്നുണ്ടോയെന്നും ഇതാണോ ഇനി തനിക്കുള്ള ജീവിതമെന്ന്​ ഹാദിയ ചോദിക്കുന്നത്​ വിഡിയോയിൽ കാണുന്നുണ്ടെന്നും ഹാദിയ വീട്ടുതടങ്കലിലാണെന്ന്​ ഇൗ വിഡിയോ തെളിയിക്കുന്നുണ്ടെന്നും ഹരജിയിലുണ്ട്​. ഹാദിയയെ സന്ദർശിച്ചശേഷം എൻ.ഡി.ടി.വിയോട്​  സംസാരിച്ച രാഹുൽ ഇൗശ്വർ അവൾ ഒരു മുസ്​ലിമായി ജീവിച്ച്​ മരിക്കാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ പറഞ്ഞിട്ടുണ്ട്​. പിതാവ്​ അശോക​​െൻറ പക്കൽനിന്ന്​ നേരിടുന്ന പീഡനവും മോശമായ പെരുമാറ്റവുമാണിത്​ കാണിക്കുന്നത്​ എന്ന്​ ഹരജിയിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiya casemalayalam newsSupremcourt hearingPostpond
News Summary - hadiya case-Kerala news
Next Story