Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസിൽ തൊടാൻ...

ഹാദിയ കേസിൽ തൊടാൻ കേരളത്തിന് ധൈര്യമില്ല -മൃദുല ഭവാനി

text_fields
bookmark_border
ഹാദിയ കേസിൽ തൊടാൻ കേരളത്തിന് ധൈര്യമില്ല -മൃദുല ഭവാനി
cancel
camera_alt?????????? ???? ????????????????????????????? ???????? ?????????? ????????? ???????? ????????? ?????????? ???????????? ?????????

കൊച്ചി: കേരളത്തിന് തൊടാൻ ധൈര്യമില്ലാത്ത കേസായാണ് ഹാദിയ വിഷയം നിലനിൽക്കുന്നതെന്ന് സാമൂഹിക പ്രവർത്തക മൃദുല ഭവാനി. ഹാദിയയെ വീട്ടുതടങ്കലിൽനിന്ന്​ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘മനുഷ്യാവകാശം മൗലികാവകാശം’ എന്ന പേരിൽ എറണാകുളം മഹാരാജാസ്​ കോളജിന് മുന്നിൽ വിവിധ കോളജുകളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ. 

കേരളത്തിൽ ആദ്യമായി ഒരു വിദ്യാർഥിക്കൂട്ടായ്മ ഹാദിയക്കുവേണ്ടി ശബ്​ദമുയർത്തിയ സമരമാണിത്​. ഹാദിയക്കുവേണ്ടി ധൈര്യത്തോടെ ശബ്​ദമുയർത്താൻ വളരെ ചുരുക്കം ആളുകളേയുള്ളൂ. തങ്ങൾ ഹാദിയയുടെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസ്​ ഇതുവരെ കോടതിയിലെത്തിയിട്ടില്ല. സംഭവത്തിനുശേഷം ത​​െൻറ വീടൊഴിച്ച് ബാക്കി അഞ്ചുപേരുടെയും വീട്ടിൽ പൊലീസ്​ എത്തി. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ത​​െൻറ കൂടെയുണ്ടായിരുന്ന ശബ്നയെ പൊലീസ്​ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും മൃദുല ഭവാനി പറഞ്ഞു. 

ഹാദിയ വിഷയത്തിൽ ഇടതുസർക്കാറി​​െൻറ നിലപാട് തിരിച്ചറിയണമെന്ന്​ കൂട്ടായ്മയിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. ഹാദിയക്ക് പിന്തുണ പ്രഖ്യാപിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പ്ലക്കാർഡുക​േളന്തി നൂറോളം വിദ്യാർഥികൾ കൂട്ടായ്മയിൽ പങ്കെടുത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiya casemalayalam news
News Summary - Hadiya case-Kerala news
Next Story