Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കരഞ്ഞു,...

ഹാദിയ കരഞ്ഞു, രക്ഷിക്കണമെന്നു പറഞ്ഞു, വിഡിയോ വൈറലാകുന്നു

text_fields
bookmark_border
ഹാദിയ കരഞ്ഞു, രക്ഷിക്കണമെന്നു പറഞ്ഞു, വിഡിയോ വൈറലാകുന്നു
cancel

തിരുവനന്തപുരം: മതപരിവർത്തനം നടത്തിയതി​​െൻറ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയ രക്ഷിക്കണമെന്നാവശ്യപ്പെട്ടു വീടി​​െൻറ ജനാലയിലൂടെ കരഞ്ഞവിളിച്ചെന്നും തങ്ങളെ കാണാൻ അനുവദിച്ചില്ലെന്നും വെളിപ്പെടുത്തുന്ന ലൈവ്​ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

അഞ്ച്​ സ്​ത്രീകളാണ്​ ഹാദിയയെ കാണാനായി അവരുടെ വൈക്കത്തെ വീട്ടിൽ എത്തിയത്​. ഹാദിയയെ കാണാനും ചില പുസ്​തകങ്ങളും സമ്മാനങ്ങളും വസ്​ത്രങ്ങളും നൽകാനുമാണ്​ തങ്ങൾ എത്തിയതെന്ന്​ വീഡിയോ പോസ്​റ്റ്​ ചെയ്​ത പെൺകുട്ടി പറയുന്നു. എന്നാൽ, ഹാദിയക്ക്​ ആവശ്യമു​ള്ളതെല്ലാം നൽകാൻ തങ്ങൾക്കു കഴിയുമെന്ന്​ പറഞ്ഞ്​ രക്ഷിതാക്കൾ ഇവർക്ക്​ അനുമതി നിഷേധിച്ചതായി വിഡിയോയിൽ പറഞ്ഞു.

ഇൗ സമയം ജനാലയിലൂ​െട ഹാദിയ തങ്ങളെ നോക്കി കരയുകയും താൻ മർദനത്തിന്​ ഇരയാവുകയാണെന്നും രക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടതായും വീഡിയോ ​ൈലവ്​ ചെയ്​ത പെൺകുട്ടി പറയുന്നു.ഇതിൽ പ്രതിഷേധിച്ച്​ വീടിനു മുന്നിൽ പോസ്​റ്ററുമായി തങ്ങൾ പ്രതിഷേധിക്കുന്നതായും പെൺകുട്ടി പറയുന്നുണ്ട്​. ലൈവ്​ വിഡിയോ പകർത്തുന്ന പെൺകുട്ടി ഒഴികെയുള്ള നാലു​േപരും ഷാൾകൊണ്ട്​ മുഖം പാതിമറച്ച്​ ആളെ തിരിച്ചറിയാത്ത വിധത്തിലാണ്​ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​. 

ഹഗ്​ ഹാദിയ എന്ന ഹാഷ്​ ടാഗിലാണ്​ സോഷ്യൽ മീഡിയയിൽ  വിഡിയോ പ്രചരിക്കുന്നത്​.അതേസമയം, ഇൗ അഞ്ചംഗ സംഘത്തിലെ ഏക മുസ്​ലിം വനിതയുടെ ഭർത്താവി​െന പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതായാണ്​ വിവരം. ഹാദിയയെ കാണാൻ എത്തിയ സ്​ത്രീകൾക്ക്​ തുണയായാണ്​ ഇയാൾ വന്നതത്രെ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiyamalayalam newsHUG HadiyaSocial media campaign
News Summary - Hadiya Case-Kerala news
Next Story