Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസിൽ ഹാജരായ ഗവ....

ഹാദിയ കേസിൽ ഹാജരായ ഗവ. പ്ലീഡർക്ക്​ പൊലീസ്​ സംരക്ഷണം

text_fields
bookmark_border
ഹാദിയ കേസിൽ ഹാജരായ ഗവ. പ്ലീഡർക്ക്​ പൊലീസ്​ സംരക്ഷണം
cancel
കൊച്ചി: ഹാദിയ കേസിൽ സർക്കാറിനുവേണ്ടി ഹൈകോടതിയിൽ ഹാജരായ ഗവ. പ്ലീഡർക്ക്​ പൊലീസ്​ സംരക്ഷണം. തനിക്ക്​ വധ ഭീഷണിയു​െണ്ടന്ന പരാതിയെത്തുടർന്ന്​ അഡ്വക്കറ്റ്​ ജനറൽ ഒാഫിസിലെ സീനിയർ ഗവ. പ്ലീഡർ പി. നാരായണനാണ്​ തിങ്കളാഴ്​ച മുതൽ പൊലീസ്​ സംരക്ഷണം അനുവദിച്ചത്​. സംസ്​ഥാന പൊലീസ്​ മേധാവിക്ക്​ നൽകിയ പരാതിക്ക്​ പുറമെ അഡ്വക്കറ്റ്​ ജനറലി​​െൻറ നിർദേശവുംകൂടി പരിഗണിച്ചാണ്​ പൊലീസ്​ സംരക്ഷണത്തിന്​ സർക്കാർ ഉത്തവിട്ടത്​.

ഹാദിയ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ചി​​െൻറ മേയ് 24ലെ ഉത്തരവുണ്ടാകാൻ ഹരജിക്കാരുടെ അഭിഭാഷകരുമായി ഒത്തുകളിച്ച സർക്കാർ അഭിഭാഷക​​െൻറ​ നിലപാട്​ സഹായകമായി എന്ന നിലയിലുള്ള​ പ്രചാരണമാണ്​ ഉണ്ടായത്​. കെ.സി. നസീർ നാസിയെന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ തനിക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടതായാണ്​ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്​.

ആർ.എസ്.എസി​​െൻറ രഹസ്യ അനുഭാവിയാണെന്നും മനുഷ്യാവകാശ കമീഷൻ ഹാദിയയുടെ രഹസ്യമൊഴി എടുക്കരുതെന്ന് പി. നാരായണൻ നിയമോപദേശം നൽകിയെന്നുമുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്​.ഹാദിയ കേസിൽ താൻ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വ്യാജവാർത്ത ഒരു വെബ് പോർട്ടൽ പ്രചരിപ്പിച്ചു. മതവികാരം ആളിക്കത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. ഹാദിയയുമായി ബന്ധപ്പെട്ട്​ സുപ്രീം കോടതി കേസ്​ പരിഗണിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ്​ തിങ്കളാഴ്​ചതന്നെ പൊലീസ്​ സംരക്ഷണം നടപ്പാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice securityhadiya casemalayalam newsgovernment pleader
News Summary - hadiya case: goverment pleader demands police security -Kerala news
Next Story