Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയെ നേരിട്ട്​...

ഹാദിയയെ നേരിട്ട്​ ഹാജരാക്കാൻ സു​പ്രീം കോടതി നിർദേശം -VIDEO

text_fields
bookmark_border
ഹാദിയയെ നേരിട്ട്​ ഹാജരാക്കാൻ സു​പ്രീം കോടതി നിർദേശം -VIDEO
cancel

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെയും പിതാവ്​ അശോക​​െൻറയും കടുത്ത എതിർവാദങ്ങൾ തള്ളി ഡോ. ഹാദിയയെ നവംബർ 27ന്​ മൂന്നുമണിക്ക്​ സുപ്രീംകോടതിയിൽ ഹാജരാക്കാൻ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിട്ടു. ഹാദിയയെ നേരിട്ട്​ ഹാജരാക്കുന്നത്​ ഒഴിവാക്കാൻ പിതാവി​​െൻറ അഭിഭാഷകൻ നടത്തിയ അവസാനശ്രമവും പരാജയപ്പെട്ടപ്പോൾ ‘ഇൻ കാമറ’ നടപടിയിലൂടെ ഹാദിയയെ വിസ്​തരിച്ചാൽ മതിയെന്ന നിലപാട്​ എടുത്തുനോക്കിയെങ്കിലും അതും തള്ളിയ സുപ്രീംകോടതി തുറന്ന കോടതിയിൽതന്നെ ഹാജരാക്കണമെന്ന്​ ഉത്തരവിടുകയായിരുന്നു.

മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക്​ അറുതിവരുത്തി ഹാദിയയെ ഹാജരാക്കാൻ സംസ്​ഥാന സർക്കാറിന്​ നിർദേശംനൽകാനാണ്​ സുപ്രീംകോടതി ഒരുങ്ങിയതെങ്കിലും അശോക​​െൻറ അഭിഭാഷകൻ ശ്യാം ദിവാൻ തങ്ങൾ​തന്നെ ഹാജരാക്കാമെന്ന്​ അറിയിച്ചപ്പോൾ ചീഫ്​ ജസ്​റ്റിസ്​ അംഗീകരിക്കുകയായിരുന്നു. തുടർന്ന്​ ആഗസ്​റ്റ്​ 16ന്​ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതിവരുത്തിയാണ്​ ഹാദിയയെ ഹാജരാക്കാൻ ഉത്തരവിടുന്നതെന്ന്​ ചീഫ്​ ജസ്​റ്റിസിനു​പുറമെ ജസ്​റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.​ൈവ. ചന്ദ്രചൂഡ്​ എന്നിവർകൂടി അടങ്ങിയ ബെഞ്ച്​ വ്യക്​തമാക്കി. നവംബർ 27ന്​ ഉച്ചക്കു​ശേഷം മൂന്നു മണിക്ക്​ പിതാവ്​ അശോകൻ മകളുടെ സാന്നിധ്യം സുപ്രീംകോടതിയിൽ ഉറപ്പുവരുത്തണം. അടച്ചിട്ട മുറിയിലല്ല തുറന്ന കോടതിമുറിയിലായിരിക്കും സുപ്രീംകോടതി അവരോട്​ സംസാരി​ക്കുകയെന്നും ഉത്തരവിലുണ്ട്​. കുടുംബത്തിനുള്ള സംരക്ഷണം ഇനിയൊരുത്തരവുണ്ടാകുന്നതു​വരെ തുടരുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. 

കേസിലെ വലിയ വിഷയം തീർപ്പാക്കാതെ ഹേബിയസ്​ കോർപ്പസ്​ ഹരജിയുടെ മെറിറ്റ്​ മാത്രം നോക്കി ഹാദിയയെ ശഫിൻ ജഹാ​​െൻറ കസ്​റ്റഡിയിൽ വിട്ടുകൊടുക്കുന്ന കാര്യം ഇപ്പോൾ തീരുമാനിക്കരുതെന്നും ഹാദിയയും ശഫിനും തമ്മിൽ ആശയവിനിമയം നടത്താനിടവരരുതെന്നും ദേശീയ അ​േന്വഷണ ഏജൻസിക്കു​വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്​, അശോകനു​വേണ്ടി ഹാജരാകുന്ന ശ്യാം ദിവാൻ എന്നിവർ ബോധിപ്പിച്ച കാര്യം ഉത്തരവിൽ പരാമർശിച്ചു. രണ്ട്​ അഭിഭാഷകരും വലിയ വിഷയമായി ഉന്നയിച്ചത്​ ശഫിൻ ജഹാ​​െൻറ മുൻകാലപ്രവൃത്തികളും പോപുലർ ഫ്രണ്ട്​​ ഒാഫ്​ ഇന്ത്യയുമായുള്ള ബന്ധവുമാണ്​. എന്നാൽ, ശഫിനെതിരെ ഉന്നയിച്ച ഇൗ ആരോപണങ്ങളെല്ലാം അഭിഭാഷകൻ കപിൽ സിബൽ എതിർത്തുവെന്നും കോടതി വ്യക്​തമാക്കി. സംസ്​ഥാന സർക്കാർ വിഷയത്തിൽ എന്താണ്​ ചെയ്യേണ്ട​തെന്ന്​ കേരളത്തിനു വേണ്ടി ഹാജരായ അഡ്വ. വി.ഗിരി ആരാഞ്ഞു. സംരക്ഷണം തുടരണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക് മിശ്ര ഗിരിയെ ഒാർമിപ്പിച്ചു. 

ഡോ. ഹാദിയയുടെ ഇസ്​ലാമിലേക്കുള്ള മതപരിവർത്തനവും ശഫിൻ ജഹാനുമായുള്ള വിവാഹവും സ്വന്തം ഇഷ്​​ടപ്രകാരമായിരുന്നോ എന്ന്​ അവരിൽനിന്ന്​ നേരിട്ടറിയാനാണ്​ നേരിട്ട്​ ഹാജരാകാൻ പറഞ്ഞത്​. തിങ്കളാഴ്​ച കേസിൽ വാദം കേട്ടപ്പോൾത്തന്നെ ഹേബിയസ്​ കോർപ്പസ്​ റിട്ടിൽ ഒരു വിവാഹം എങ്ങനെ റദ്ദു​ചെയ്യാനാകുമെന്ന ചോദ്യം സുപ്രീംകോടതി ആവർത്തിച്ചു. പെൺകുട്ടി വന്ന്​ രക്ഷിതാക്ക​ൾക്കൊപ്പം താമസി​ക്കാനാവില്ലെന്ന്​ പറഞ്ഞാൽ പിന്നെ എന്താണ്​ ചെയ്യാനുള്ളത്​? അതിനാൽ എവിടെയാണ്​ അവൾ താമസിക്കാൻ ആഗ്രഹിക്കുന്നത്​ എന്ന്​ ഞങ്ങൾക്കറിയണം. എൻ.​െഎ.എക്ക്​ അന്വേഷണവുമായി മുന്നോട്ടുപോകാം. അതിലേക്ക്​ കോടതി കടക്കുന്നില്ല. വിവാഹം വ്യക്​തിപരമാണ്​. വിവാഹത്തിന്​ രക്ഷിതാവി​ല്ലാതെ സ്വതന്ത്രമായി സമ്മതം നൽകാം. ഇൗയൊരു കേസിനായി നിയമം നശിപ്പിക്കാനാവില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

Show Full Article
TAGS:hadiya case supreme court kerala news malayalam news 
News Summary - Hadiya Case: consent of the girl is prime as she is a major Says SC - Kerala News
Next Story