ഹാദിയയുടെ തുടർപഠനത്തിന് അനുമതി
text_fieldsചെന്നൈ: സുപ്രീംകോടതി നിർദേശപ്രകാരം പഠനം തുടരാൻ എം.ജി.ആർ മെഡിക്കൽ സർവകലാശാല വൈസ് ചാൻസലർക്ക് ഹാദിയ അപേക്ഷ നൽകി. വാർഷിക ഫീസ് അടച്ചാൽ അടുത്ത ആഴ്ച തന്നെ ഹാദിയക്ക് പഠനം തുടങ്ങാം. മുടങ്ങിയ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഹൗസ് സർജൻസി ചെയ്യേണ്ടത്. അനുമതി രണ്ടുദിവസത്തിനകം സേലത്തെ കോളജിൽ എത്തുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരമാണ് ഹാദിയ സേലത്തെ ഹോമിയോ കോളജിൽ പഠനം തുടരാനുള്ള അപേക്ഷ സമർപ്പിക്കുന്നത്.
മതംമാറി പേരു മാറിയെങ്കിലും സർവകലാശാല രേഖകളിൽ അഖിലയാണ്. ഇടക്കാലത്ത് പഠനം നിർത്തിപ്പോയതിനാൽ സർവകലാശാലയുടെ അനുമതിയോടെ മാത്രമേ തുടർപഠനം സാധ്യമാവൂ.