Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാണ്ടിക്കാട് എ.ആര്‍ ക്യാമ്പിലെ ഒമ്പത് പൊലീസുകാർക്ക് എച്ച്1എൻ1
text_fieldsbookmark_border
മലപ്പുറം: പാണ്ടിക്കാട് എ.ആര്‍ ക്യാമ്പിലെ ഒമ്പത് പൊലീസുകാർക്ക് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചു. പൊലീസുകാർക്ക് കൂട്ടത്തോടെ പനി വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 16 പേരുടെ സ്രവം മണിപ്പാലിലെ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇവരില്‍ ഒമ്പത് പേര്‍ക്കാണ് സ്ഥിരീകരിച്ചത്.
ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മരുന്ന് ജില്ലയിൽ ലഭ്യമാണെന്നും ഇത് സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
