Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമനമില്ലാതെ...

ശമനമില്ലാതെ പകർച്ചപ്പനി; എച്ച്​1 എൻ1 മരണം 40 ആയി 

text_fields
bookmark_border
ശമനമില്ലാതെ പകർച്ചപ്പനി; എച്ച്​1 എൻ1 മരണം 40 ആയി 
cancel

തി​രു​വ​ന​ന്ത​പു​രം: എ​ച്ച്​1 എ​ൻ1 ബാ​ധി​ച്ച്​ കൊ​ല്ല​ത്ത്​ ഒ​രാ​ള​ും ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​ല​പ്പു​റ​ത്ത്​ ര​ണ്ടു​പേ​രും ഹെ​പ്പ​റ്റെ​റ്റി​സ്​ എ ​ബാ​ധി​ച്ച്​ ഒ​രാ​ളും മ​രി​ച്ച​​തോ​ടെ പ​ക​ർ​ച്ചാ രോ​ഗ​ങ്ങ​ൾ​പി​ടി​പെ​ട്ടു​ള്ള മ​ര​ണ​നി​ര​ക്ക്​ ഉ​യ​രു​ന്നു. എ​ച്ച്​1 എ​ൻ1 മ​ര​ണം ഇ​േ​താ​ടെ 40 ക​ട​ന്നു. ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ഹെ​പ്പ​റ്റൈ​റ്റി​സ്​ എ ​ബാ​ധി​ച്ചു​ള്ള മ​ര​ണം ഇ​തോ​ടെ മൂ​ന്നി​ലേ​ക്കും ഉ​യ​ർ​ന്നു. മ​ല​പ്പു​റ​ത്ത്​ ഒ​രാ​ൾ​ക്ക്​ ഡി​ഫ്​​തീ​രി​യ​യും സ്​​ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം, പ​ത്ത​നാ​പു​രം സ്വ​ദേ​ശി ബി. ​സു​രേ​ഷ്​​കു​മാ​ർ ആ​ണ്​ (49)  എ​ച്ച്​1 എ​ൻ1 ബാ​ധി​ച്ച്​ മ​രി​ച്ച​ത്. മ​ല​പ്പു​റം, പു​ളി​ക്ക​ൽ സ്വ​ദേ​ശി സ​രോ​ജി​നി (48), താ​നൂ​ർ സ്വ​ദേ​ശി ​െഎ​ഷാ​ബീ​വി​യു​മാ  ണ്​ (70)  ​ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​രി​ച്ച​ത്. മ​ല​പ്പു​റം പു​ളി​ക്ക​ൽ സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​നാ ണ് (25)  ​ഹെ​പ്പ​റ്റെ​റ്റി​സ്​ എ ​പി​ടി​പെ​ട്ട്​ മ​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 225 പേ​രും എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​രും ചി​കു​ൻ​ഗു​നി​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 20 പേ​രും ചി​കി​ത്സ​തേ​ടി. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ 9130 പേ​രും ച​കി​ത്സ​തേ​ടി. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പ​ടി​പെ​ട്ട്​ 1401 പേ​രും ചി​ക്ക​ൻ​പോ​ക്​​സ്​ ബാ​ധി​ച്ച്​ 72 പേ​രും ചി​കി​ത്സ​തേ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverH1N1
News Summary - h1n1 fever
Next Story