Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച് 1 എൻ 1; ജാഗ്രത വേണമെന്ന് ഡി.എം.ഒ

text_fields
bookmark_border
എച്ച് 1 എൻ 1; ജാഗ്രത വേണമെന്ന് ഡി.എം.ഒ
cancel

തൃശൂർ: ജില്ലയിൽ പലയിടങ്ങളിലും എച്ച് 1 എൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. എൻ.എ. ഷീജ അറിയിച്ചു. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. രോഗമുള്ള ആൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവിലൂടെ മറ്റൊരാളിലേക്ക് അസുഖം പകരാം.

ലക്ഷണങ്ങൾ

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് എച്ച് 1 എൻ 1-ന്റെ പ്രധാന ലക്ഷണങ്ങൾ. മിക്കവരിലും സാധാരണ പനി പോലെ 4-5 ദിവസം കൊണ്ട് ഇത് ഭേദമാകുമെങ്കിലും ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള രോഗങ്ങൾ ഗുരുതരമാകൽ എന്നിവക്കും സാധ്യതയുണ്ട്.

ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ആ പരിസരത്തുള്ള വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

വാ​യും മൂ​ക്കും മ​റ​യു​ന്ന വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ക. പൊ​തു​സ്ഥ​ല​ത്ത് തു​പ്പ​രു​ത്. രോ​ഗ​മു​ള്ള​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​ക​ൽ, ഹ​സ്ത​ദാ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ൺ കൈ​മാ​റ്റം ചെ​യ്യാ​തി​രി​ക്കു​ക. പു​റ​ത്തു​പോ​യി വീ​ട്ടി​ലെ​ത്തി​യാ​ൽ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​ർ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും ഡി.​എം.​ഒ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - H1N1; DMO urges caution
Next Story