എച്ച് 1 എൻ 1: വടകരയിൽ ഒരാൾ മരിച്ചു
text_fieldsവടകര: െഡങ്കിപ്പനി ഭീതിപരത്തുന്നതിനിടെ കോഴിക്കോട് എച്ച്1 എൻ1 പനിമരണവും. വടകരക്കടുത്ത് അഴിയൂർ എലിഫെൻറ് റോഡിനു സമീപം തയ്യിൽ രവീന്ദ്രനാണ് (65) മരിച്ചത്. പനി പിടിപെട്ടശേഷം തലശ്ശേരി, മാഹി, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ഇയാൾ ചികിത്സ തേടിയിരുന്നു.
മാഹി ഗവ. ആശുപത്രിയിൽനിന്നാണ് മരണം. വിദഗ്ധ പരിശോധന റിപ്പോർട്ടിൽ എച്ച്.1 എൻ.1 ബാധയാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് അഴിയൂർ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിരിക്കയാണ്. ബോധവത്കരണ ക്ലാസുകളും മറ്റും നടത്തിവരുകയാണ്. ഭാര്യ: സതി. മക്കൾ: മനോജ്, ഗീത, സുദർശൻ. മരുമകൻ: ഹരീഷ് (കണ്ണൂർ). സഹോദരങ്ങൾ: ലീല, രാധ, നളിനി, പരേതയായ സരോജിനി.
