ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഗവണ്മ െൻറ് ഫോര്‍ട്ട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ തിരുമല മംഗലത്ത് വീട്ടില്‍ എൽ.എസ്. സനല്‍കുമാറാണ് (54) മ്യൂസിയം പൊലീസിെൻറ പിടിയിലായത്.
കുറവന്‍കോണത്തിന് സമീപം ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു. ഇൗ മാസം രണ്ടിന് ചികിത്സതേടിയെത്തിയ കോഴിക്കോട് സ്വദേശിനിയായ യുവതിയോട് ഇയാൾ മോശമായി പെരുമാറി.
പരിശോധനക്കിടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്കി. അതിെൻറ അടിസ്ഥാനത്തിൽ മ്യൂസിയം സി.ഐ യു. ബിജുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സർക്കാർ ഡോക്ടർമാരുടെ സംഘടന നേതാവായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.
