Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാർ കെ.എം. മാണിയുടെ നിർദേശപ്രകാരം കേരളത്തിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് കാട്ടി -പി.സി. തോമസ്

text_fields
bookmark_border
ഗ്യാനേഷ് കുമാർ കെ.എം. മാണിയുടെ നിർദേശപ്രകാരം കേരളത്തിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് കാട്ടി -പി.സി. തോമസ്
cancel

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എറണാകുളം ജില്ല കലക്ടറായിരിക്കെ നടന്ന തെരഞ്ഞെടുപ്പിലും ക്രമക്കേട് നടത്തിയെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ആരോപിച്ചു. 2004ൽ എറണാകുളം കലക്ടറായിരിക്കെ ചെയ്ത തെറ്റ് പരിശോധിക്കേണ്ടതാണെന്ന് പി.സി. തോമസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അന്നത്തെ തന്‍റെ നേതാവ് കെ.എം. മാണി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കോവളത്ത് യോഗം വിളിച്ചുകൂട്ടി തന്നെ പുറത്താക്കുകയാണുണ്ടായത്. മകൻ ജോസ് കെ. മാണി രാഷ്ട്രീയത്തിൽ വന്നതോടെ തന്നെ എങ്ങനെയെങ്കിലും നീക്കം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി.

എം.പി എന്ന നിലയിൽ താൻ ആ സമയത്ത് ഡൽഹിയിലായിരുന്നു. ഇതുമൂലം തെരഞ്ഞെടുപ്പിൽ രണ്ടു പ്രബല മുന്നണികൾക്കെതിരെ മത്സരിക്കേണ്ടിവന്നു. അതിൽ യു.ഡി.എഫിനുവേണ്ടി മത്സരിച്ചത് ജോസ് കെ. മാണിയാണ്. തന്‍റെ കൂടെയുണ്ടായിരുന്നവരിൽ ചിലർ താൽപര്യമെടുത്ത് ജോസ് കെ. മണി എന്ന അപരനെക്കൊണ്ടും നാമനിർദേശ പത്രിക കൊടുപ്പിച്ചിരുന്നു. ഇത് ഗ്യാനേഷ് കുമാർ ഒരുകാരണവുമില്ലാതെ തള്ളി.

പിന്നീട് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഇയാളുടെ ഒപ്പിൽ ചില വ്യത്യാസമുണ്ടായതിനാലാണ് തള്ളിയതെന്നാണ് പറഞ്ഞത്. ഈ നടപടി കെ.എം. മാണിയുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന് പി.സി. തോമസ് ആരോപിച്ചു. ഗ്യാനേഷ് കുമാർ കെ.എം. മാണിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചെന്നും തോമസ് പറഞ്ഞു.

ഗ്യാനേഷ് കുമാർ നാടിന്റെ ശത്രു -സഞ്ജയ് റാവുത്ത്

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ ശത്രുവെന്ന് ഉദ്ധവ് പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കെ അദ്ദേഹം ഒളിവിൽ പോയെന്നും റാവുത്ത് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയെ തുണച്ച പശ്ചിമ ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എം.പിമാരെ കമീഷൻ അഭിമുഖീകരിക്കണമെന്നും ചൊവ്വാഴ്ച പ്രതിപക്ഷ എം.പിമാർ ഡൽഹിയിലെ കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും റാവുത്ത് പറഞ്ഞു. ഗ്യാനേഷ് കുമാറിനുവേണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വാദിക്കരുതെന്നും ആവശ്യപ്പെട്ടു.

ഒരു മാസം നീളുന്ന പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: വോട്ടുകൊള്ളയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്. തിങ്കളാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്. ഒക്ടോബർ 10 മുതൽ 20 വരെ ബ്ലോക്ക് ആസ്ഥാനങ്ങളിൽ ബൈക്ക് റാലി, സൈക്കിൾ റാലി, പദയാത്ര എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ 25 മുതൽ നവംബർ 25 വരെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയർത്തി ഒരു മാസം നീളുന്ന പ്രചാരണ കാമ്പയിൻ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh rigged polls on KM Mani's instruction: PC Thomas
Next Story