മലേഷ്യൻ എഞ്ചിനീയറുടെ മരണം: 20 വർഷം പഴക്കമുള്ള അഴിമതിക്കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: ഇരുപത് വർഷം മുമ്പുള്ള മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഒരുങ്ങുന്നു. മന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവിനെ തുടർന്നാണ് ഈ പഴയ കേസിൽ വിജിലൻസ് പ്രാഥമിക പരിശോധന ആരംഭിച്ചത്.
എം.സി. റോഡ് നിർമാണക്കരാർ എടുത്ത മലേഷ്യൻ കമ്പനിയുടെ ബില്ലുകൾ പാസാക്കാനും സർക്കാർ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് എഞ്ചിനിയർ ലീ സീ ബിൻ ആത്മഹത്യയ്ക്ക് മുൻപ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ പരാതിയിൽ രണ്ട് സ്ഥലത്ത് അന്നത്തെ വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേരുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കാനും മൊഴി നൽകാൻ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
അക്കാലത്ത് റോഡ് പദ്ധതികളുമായി ബന്ധപ്പെട്ടിരുന്ന മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഈ കേസിന്റെ അന്വേഷണം നേരത്തെ അവസാനിപ്പിച്ചതാണെന്ന വിജിലൻസ് ഫയലിലെ വിവരമാണ് ഇപ്പോൾ പുനരന്വേഷിക്കുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഈ നടപടിക്കെതിരെ സ്വാഭാവികമായും നിയമപരമായ മാർഗ്ഗങ്ങൾ തേടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

