Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.വി. ശ്രീരാമ...

ജി.വി. ശ്രീരാമ റെഡ്​ഡിയെ സി.പി.എം പുറത്താക്കി; സ്​​​ത്രീ പീ​​ഡ​​ന​​ക്കേ​​സി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യിരുന്നു

text_fields
bookmark_border
ജി.വി. ശ്രീരാമ റെഡ്​ഡിയെ സി.പി.എം പുറത്താക്കി; സ്​​​ത്രീ പീ​​ഡ​​ന​​ക്കേ​​സി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യിരുന്നു
cancel

ബം​​ഗ​​ളൂ​​രു: മു​​ൻ സം​​സ്​​​ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും ര​​ണ്ടു ത​​വ​​ണ എം.​​എ​​ൽ.​​എ​​യു​​മാ​​യ  ജി.​​വി. ശ്രീ​​രാ​​മ റെ​​ഡ്​​​ഡി​​യെ സി.​​പി.​​എം  പു​​റ​​ത്താ​​ക്കി. ചി​​ക്ക​​ബ​​ല്ലാ​​പു​​ര ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടേ​​താ​​ണ്​ തീ​​രു​​മാ​​നം. അ​​ര​​നൂ​​റ്റാ​​ണ്ടു​​കാ​​ലം സി.​​പി.​​എ​​മ്മി​​നൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ച  റെ​​ഡ്​​​ഡി ക​​ർ​​ണാ​​ട​​ക​​യി​​ൽ പാ​​ർ​​ട്ടി​​യു​​ടെ ജ​​ന​​കീ​​യ​​മു​​ഖ​​മാ​​യി​​രു​​ന്നു.  റെ​​ഡ്​​​ഡി​​യു​​ടെ പു​​റ​​ത്താ​​ക​​ൽ  ക​​ർ​​ണാ​​ട​​ക​​യി​​ൽ വി​​ഭാ​​ഗീ​​യ​​ത​​ക്ക്​ വ​​ഴി​​വെ​​ക്കു​​മെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​ൽ. 

സ്​​​ത്രീ പീ​​ഡ​​ന​​ക്കേ​​സി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ അ​​ച്ച​​ട​​ക്ക​​ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ജി.​​വി. ശ്രീ​​രാ​​മ റെ​​ഡ്​​​ഡി​​യെ സം​​സ്​​​ഥാ​​ന സെ​​ക്ര​​ട്ട​​റി​​സ്​​​ഥാ​​ന​​ത്തു​​നി​​ന്നും കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ൽ​​നി​​ന്നും  2018 ഡി​​സം​​ബ​​റി​​ൽ ത​​രം​​താ​​ഴ്​​​ത്തി​​യി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക തി​​രി​​മ​​റി, സ്വ​​ഭാ​​വ​​ദൂ​​ഷ്യം എ​​ന്നീ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ന​​ട​​പ​​ടി.  പാ​​ർ​​ട്ടി അം​​ഗ​​മാ​​യ വ​​നി​​ത​​യാ​​ണ്​ പീ​​ഡ​​ന​​പ​​രാ​​തി ന​​ൽ​​കി​​യ​​ത്.
   
പാ​​ർ​​ട്ടി​​ത​​ല അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ പി​​ന്നാ​​ലെ ശ്രീ​​രാ​​മ റെ​​ഡ്​​​ഡി​​യി​​ൽ​​നി​​ന്ന്​ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യെ​​ങ്കി​​ലും മ​​റു​​പ​​ടി ന​​ൽ​​കാ​​ത്ത​​തും പാ​​ർ​​ട്ടി​​വി​​രു​​ദ്ധ ന​​ട​​പ​​ടി തു​​ട​​രു​​ന്ന​​തു​​മാ​​ണ്​ പു​​റ​​ത്താ​​ക്ക​​ലി​​ലേ​​ക്ക്​ വ​​ഴി​​വെ​​ച്ച​​ത്. ഒ​​രു​​വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ ശ്രീ​​രാ​​മ റെ​​ഡ്​​​ഡി​​ക്കൊ​​പ്പ​​മാ​​ണ്. ബേ​​ഗ​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന്​ 1994ലും 2004​​ലും എം.​​എ​​ൽ.​​എ ആ​​യ ​ശ്രീ​​രാ​​മ റെ​​ഡ്​​​ഡി​​ക്ക്​​ യു​​വ​​നേ​​താ​​ക്ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ അ​​നു​​യാ​​യി​​ക​​ളാ​​യു​​ണ്ട്. 

Latest Video:

Show Full Article
TAGS:cpim india news 
News Summary - gv srirama reddy cpim karantaka news
Next Story