Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗു​രു​വാ​യൂ​ർ–​തി​രു​നാ​വാ​യ റെ​യി​ൽ​പാ​ത; സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​ക്കു​ന്നു,പ​ദ്ധ​തി​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ ര​ണ്ടാ​ഴ്ച​ക്ക​കം

text_fields
bookmark_border
പൊ​ന്നാ​നി​യി​ൽ പ്ര​ധാ​ന സ്റ്റേ​ഷ​ൻ വ​രും
ഗു​രു​വാ​യൂ​ർ–​തി​രു​നാ​വാ​യ റെ​യി​ൽ​പാ​ത; സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​ക്കു​ന്നു,പ​ദ്ധ​തി​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ ര​ണ്ടാ​ഴ്ച​ക്ക​കം
cancel
camera_alt

ഗു​രു​വാ​യൂ​ർ - തി​രു​നാ​വാ​യ റെ​യി​ൽ സം​ബ​ന്ധി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ യു. ​സു​ബ്ബ​റാ​വു​വുമായി കെ.​പി

നൗ​ഷാ​ദ​ലി എം.​എ​ൽ.​എ കൂടിക്കാഴ്ച നാടത്താനെത്തിയപ്പോൾ

പൊന്നാനി: മലബാറിന്റെ ദീർഘകാല വികസന സ്വപ്നങ്ങളിലൊന്നായ ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതിക്ക് പുതിയ പ്രതീക്ഷ. പദ്ധതിയുമായി മുന്നോട്ടുപോകാൻ ദക്ഷിണ റെയിൽവേയുടെ അനുകൂല നിലപാട് ലഭിച്ചതോടെ ഏറെക്കാലമായി ചർച്ചകളിൽ മാത്രമൊതുങ്ങിയിരുന്ന റെയിൽപാത സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുകയാണ്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) രണ്ടാഴ്ചക്കകം തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നാണ് അറിയുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് കെ.പി. നൗഷാദലി എം.എൽ.എ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ യു. സുബ്ബറാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായകമായ പുരോഗതി ഉണ്ടായത്. റെയിൽപാതയുടെ അലൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ, സ്റ്റേഷൻ നിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2026 ജനുവരിയിൽ റെയിൽവേ മന്ത്രാലയം പദ്ധതി മരവിപ്പിച്ച തീരുമാനം പിൻവലിച്ചതോടെയാണ് പദ്ധതി യാഥാർഥ്യത്തിലേക്കടുക്കുന്നത്.

ഗുരുവായൂർ, ചാവക്കാട്, പൊന്നാനി മേഖലകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് പുതിയ റെയിൽപാതയുടെ അലൈൻമെന്റ് വിഭാവനം ചെയ്യുന്നത്. കനോലി കനാലിന് സമാന്തരമായി റെയിൽപാത നിർമിക്കാനാണ് പ്രാഥമിക ആലോചന. ഇത്തരത്തിൽ പാത കടന്നുപോകുന്നതോടെ പരമാവധി ജനവാസ മേഖലകളെ ഒഴിവാക്കാനും ഭൂമി ഏറ്റെടുക്കൽ മൂലമുള്ള പ്രയാസങ്ങൾ കുറക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

പൊന്നാനിയിൽ പ്രധാന റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്ന തരത്തിലായിരിക്കും ഡി.പി.ആർ തയാറാക്കുക. ഇത് യാഥാർഥ്യമായാൽ പൊന്നാനിയുടെ ഗതാഗത-വികസന മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. നിലവിൽ റെയിൽ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഏറെക്കുറെ അകന്നുനിൽക്കുന്ന പൊന്നാനിക്കും സമീപ പ്രദേശങ്ങൾക്കും ദേശീയ റെയിൽ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

പദ്ധതിക്കായി ഏകദേശം 39 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ, ജനവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി അലൈൻമെന്റ് നിശ്ചയിക്കുന്നതിലൂടെ സാമൂഹിക ആഘാതവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സങ്കീർണതകളും കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഗുരുവായൂർ–തിരുനാവായ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരം–മംഗലാപുരം റെയിൽ യാത്രയിൽ ഏകദേശം 60 കിലോമീറ്റർ ദൂരം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി യാത്രാസമയം കുറയുന്നതിനൊപ്പം മലബാറിലെ റെയിൽ ഗതാഗതത്തിനും പുതിയ സാധ്യതകൾ തുറക്കും. തീർഥാടന കേന്ദ്രമായ ഗുരുവായൂർ, തീരദേശ നഗരമായ പൊന്നാനി, ചരിത്രപ്രാധാന്യമുള്ള തിരുനാവായ എന്നിവയെ ബന്ധിപ്പിക്കുന്ന പാത വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്കും വലിയ ഉണർവ് നൽകും.

പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി സർക്കാരിന് സമർപ്പിക്കുന്നതോടെ തുടർനടപടികൾക്ക് കൂടുതൽ വ്യക്തതയുണ്ടാകും. പതിറ്റാണ്ടുകളായി പ്രദേശവാസികളും ജനപ്രതിനിധികളും മുന്നോട്ടുവെക്കുന്ന ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊന്നാനിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Guruvayur Tirunavaya Rail Project Advances
Next Story