ആദ്യദിനം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് 88 പേർ മാത്രം
text_fieldsഗുരുവായൂർ: ദർശനം പുനരാരംഭിച്ച ആദ്യദിനം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് 88 പേർ മാത്രം. 600 പേർക്കുള്ള ദർശന സൗകര്യമാണ് ദേവസ്വം ഒരുക്കിയിരുന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 310 പേർക്ക് ദേവസ്വം ദർശന അനുമതി നൽകിയിരുന്നു. രാവിലെ 9.15ഓടെ 13 പേരടങ്ങുന്ന ആദ്യ സംഘത്തെ ദർശനത്തിനായി കടത്തിവിട്ടു.
ഭക്തർക്ക് ആദ്യം സാനിറ്റൈസർ നൽകിയ ശേഷം രേഖകൾ പരിശോധിച്ചു. പിന്നീട് തെർമൽ സ്കാൻ ചെയ്തു. വീണ്ടും സാനിറ്റൈസർ നൽകിയാണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. ചുറ്റമ്പലത്തിനുള്ളിലേക്ക് അഞ്ചുപേരെ വീതമാണ് പ്രവേശിപ്പിച്ചത്. ഓരോ 15 പേരുടെ ദർശനത്തിനു ശേഷവും ക്യൂ കോംപ്ലക്സ് അണുവിമുക്തമാക്കി.
ഐ.ജി എസ്. സുരേന്ദ്രൻ, കമീഷണർ ആർ. ആദിത്യ, എ.സി.പി ബിജു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവുമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
