ഗുരുവായൂർ ഭണ്ഡാര വരവിൽ റെക്കോഡ്
text_fieldsഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേയിലെ ഭണ്ഡാരം വരവായി 6,57,97,042 രൂപ ലഭിച്ചു. ഇതിനുപുറമെ നാല് കിലോ ആറ് ഗ്രാം 500 മില്ലിഗ്രാം സ്വർണവും 19 കിലോ 940 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 30 നോട്ടും അഞ്ഞൂറിന്റെ 150 നോട്ടും ഭണ്ഡാരത്തിലുണ്ടായിരുന്നു.
കേരള ബാങ്ക് ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കഴിഞ്ഞ മാസം ലഭിച്ച 5.74 കോടി രൂപയായിരുന്നു നിലവിലെ റെക്കോഡ്. വഴിപാടുകളുടെ കാര്യത്തിലും വൻ വർധനവാണ് ഈ മാസം ഉണ്ടായിരുന്നത്.
അവധിക്കാലവും വൈശാഖ മാസവും കോവിഡ് നിയന്ത്രണങ്ങളിൽ വന്ന അയവും കാരണം ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

