You are here

ഗുരുവായൂർ തന്ത്രിസ്ഥാനം മറ്റാരും അവകാശപ്പെടേണ്ടെന്ന്​ ദേവസ്വം ചെയർമാൻ

  • വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ദേ​വ​സ്വ​ത്തെ പ്രേ​രി​പ്പി​ച്ച​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്ത്രി​യെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​വും കു​റി​പ്പു​മാ​ണെ​ന്നാ​ണ്​ വി​വ​രം

22:25 PM
19/04/2019
guruvayur-23

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് പി.​സി. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് മാ​ത്ര​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ദേ​വ​സ്വം. 
 ക്ഷേ​ത്രം ത​ന്ത്രി​യെ​ന്ന് പ​റ​ഞ്ഞ് ഭ​ക്ത​ജ​ന​ങ്ങ​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും പ​ല വേ​ദി​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​റി​യി​പ്പെ​ന്ന് ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന​ല്ലാ​തെ മ​റ്റാ​ർ​ക്കും ക്ഷേ​ത്രം ത​ന്ത്രി​യെ​ന്ന നി​ല​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നോ പൊ​തു​പ്ര​സ്താ​വ​ന ഇ​റ​ക്കാ​നോ അ​വ​കാ​ശ​മി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ദേ​വ​സ്വ​ത്തെ പ്രേ​രി​പ്പി​ച്ച​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്ത്രി​യെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​വും കു​റി​പ്പു​മാ​ണെ​ന്നാ​ണ്​ വി​വ​രം. ത​ന്ത്രി കു​ടും​ബാം​ഗ​മാ​യ ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​നെ തൃ​ശൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​എ​ൻ. പ്ര​താ​പ​ൻ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​ത് ‘ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ്ര​ഹി​ക്കു​ന്നു’ എ​ന്ന ത​ര​ത്തി​ലാ​ണ്​​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. 

പ്ര​താ​പ​​െൻറ വി​ജ​യ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​മെ​ന്ന് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യാ​പ​ക പ്ര​ചാ​ര​മാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ​ത്. ക്ഷേ​ത്ര പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും വി​വാ​ദ​മാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി എ​ന്ന വി​ശേ​ഷ​ണ​മാ​ണ് സം​ഘാ​ട​ക​ർ ന​ൽ​കാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് മാ​ത്ര​മാ​ണ് ത​ന്ത്രി​യെ​ന്നും മ​റ്റാ​ർ​ക്കും ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി​യെ​ന്ന സ്ഥാ​ന​മി​ല്ലെ​ന്നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക്ഷേ​ത്രം ത​ന്ത്രി ദേ​വ​സ്വം ഭ​ര​ണ സ​മി​തി​യി​ലെ അം​ഗ​വു​മാ​ണ്.

Loading...
COMMENTS