'ഗുരുവായൂരപ്പന്റെ ഥാർ' വിഘ്നേഷിന് കൈമാറി
text_fieldsവിഘ്നേഷിന്റെ മാതാപിതാക്കൾ ഥാർ ഏറ്റുവാങ്ങിയ ശേഷം പൂജ നടത്തുന്നു
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഥാർ ലേലത്തിൽ സ്വന്തമാക്കിയ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറിന് കൈമാറി. 43 ലക്ഷം രൂപക്കാണ് മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടിൽ വിഘ്നേഷ് വാഹനം സ്വന്തമാക്കിയത്.
ജൂൺ ആറിനായിരുന്നു ലേലം. തിങ്കളാഴ്ച രാവിലെ ദേവസ്വം വാഹനം കൈമാറി. വിഘ്നേഷിന്റെ പിതാവ് വിജയകുമാറും മാതാവ് ഗീതയും ദേവസ്വം ഓഫിസിലെത്തി വാഹനം സ്വീകരിച്ചു.
കിഴക്കേനടയിൽ സത്രം ഗേറ്റിലെത്തിച്ച് പൂജ നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി. വാഹനം ആദ്യം ലേലം ചെയ്തപ്പോൾ എറണാകുളം സ്വദേശി അമൽ മുഹമ്മദാണ് 15.10 ലക്ഷം രൂപക്ക് ലേലം കൊണ്ടത്. ഇതിനെതിരെ ഹിന്ദു സേവ സമാജം ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പുനർലേലം നടത്തിയത്.