ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച വാഹനം 'ഥാർ' ആർക്കെന്ന് ശനിയാഴ്ചറിയാം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച ലിമിറ്റഡ് എഡിഷൻ 'ഥാർ' വൈകീട്ട് മൂന്നിന് പരസ്യ ലേലം ചെയ്യും. 15 ലക്ഷം രൂപയാണ് അടിസ്ഥാന വില.
കിഴക്കെ നടയിലാണ് ലേലം. നിരതദ്രവ്യമായി 40,000 രൂപ അടവാക്കി സ്പോട്ട് രജിസ്ട്രേഷൻ എടുക്കുന്നവർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരം. ഈ മാസം നാലിനാണ് ഥാർ വഴിപാടായി ലഭിച്ചത്. വാഹനം ലേലം ചെയ്യാൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.