ഗുരുവായൂർ പൊലീസിലെ ദാസ്യവേല: അന്വേഷണം തുടങ്ങി
text_fieldsതൃശൂർ: ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലുള്ളവർ ഉന്നത ഉദ്യോഗസ്ഥർക്കും അവരുടെ സിൽബന്ധികൾക്കും ദാസ്യവേല ചെയ്യേണ്ടിവരുന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ‘മാധ്യമം’വാർത്തയെ തുടർന്നാണ് അന്വേഷണം.
ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഒാരോ ഉദ്യോഗസ്ഥനിൽനിന്നും ഡിവൈ.എസ്.പി വിവരം ശേഖരിക്കുമെന്നാണ് അറിയുന്നത്. പലരും തങ്ങളുെട നീറുന്ന അനുഭവം ഡിവൈ.എസ്.പിയോട് പറയുമെന്ന നിലപാടിലാണ്. എന്നാൽ, തുറന്ന് പറഞ്ഞാൽ എന്തെങ്കിലും ഭവിഷ്യത്ത് ഉണ്ടാവുമോ എന്ന ആശങ്ക ചിലർക്കുണ്ട്. വിവരം അേന്വഷിക്കുന്നതിനൊപ്പം ഇക്കാര്യം വാർത്തയായതിെൻറ ‘വഴി’അന്വേഷിക്കുകയാണോ എന്ന സംശയവും ഇക്കൂട്ടർക്കുണ്ട്.
അതിനിടെ, പൊലീസിലെ ഉന്നതരുമായി ബന്ധമുള്ള ഗുരുവായൂർ ദേവസ്വത്തിലെ ഒരു ൈഡ്രവറെപ്പറ്റിയും സേനയിൽ മുറുമുറുപ്പുണ്ട്. ദേവസ്വത്തിൽ ഇദ്ദേഹത്തിെൻറ ജോലിതന്നെ ഉന്നതരുെട കാര്യങ്ങൾ നോക്കുകയാണത്രെ. ഉന്നത റാങ്കിലുള്ള പൊലീസ് ഉേദ്യാഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളോട് ‘കരുതലോടെ പെരുമാറിയില്ലെങ്കിൽ പ്രശ്നമാവു’മെന്നാണ് ജില്ലയിലെ ഒരു പൊലീസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞത്. അയൽ ജില്ലകളിലുള്ള ചില ഉദ്യോഗസ്ഥർക്ക് ദേവസ്വം വാഹനത്തിൽ പതിവായി പ്രസാദം എത്തിക്കുന്ന ജോലി ഇയാൾക്കുണ്ട്.
െഎ.പി.എസ് ഉദ്യോഗസ്ഥയുടെ വീട്ടുജോലി; അന്വേഷണച്ചുമതല രഹസ്യാന്വേഷണ വിഭാഗത്തിന്
തൃശൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് പൊലീസ് ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മണ്ണുത്തിയിലെ ഐ.പി.എസ് ട്രെയിനിയുടെ വീട്ടില്‍നിന്ന് അടുക്കള മാലിന്യം നീക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എ.ആര് ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പ് ഫോളോവർമാരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പൊലീസുകാരെൻറ വെളിപ്പെടുത്തൽ ഉണ്ടായത്. തുടർന്ന് മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ചാണ് അന്വേഷണം.
ഐ.പി.എസ് പരിശീലനത്തിെൻറ ഭാഗമായി മണ്ണുത്തി സ്റ്റേഷനിൽ േജാലി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെയാണ് ആക്ഷേപം. അടുക്കള മാലിന്യം വഴിയോരത്ത് കൊണ്ടുപോയിടാൻ ഉദ്യോഗസ്ഥയുടെ അമ്മ ആവശ്യപ്പെട്ടു. മാലിന്യം വഴിയില്‍ തള്ളിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നും സി.സി ടി.വി കാമറയുണ്ടെന്നും പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചു. ഉദ്യോഗസ്ഥക്കും അമ്മക്കും മറ്റും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയിൽ എത്തിക്കുന്ന ജോലിയും ചെയ്യേണ്ടി വന്നിരുന്നു. വിസമ്മതിച്ചതോടെ എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റിയെന്നാണ് പൊലീസ് ഡ്രൈവറുടെ പരാതി.
എന്നാൽ, പൊലീസുകാരന് ഡ്യൂട്ടിക്ക് ഹാജരാകാത്ത കാര്യം അന്നുതന്നെ സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയെന്നും ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തത് റിപ്പോർട്ട് ചെയ്ത അടിസ്ഥാനത്തിലാണ് ഇയാളെ സ്ഥലം മാറ്റിയതെന്നുമാണ് ജില്ല പൊലീസിെൻറ വിശദീകരണം. ജോലിക്ക് ഹാജരാകാത്തത് റിപ്പോർട്ട് ചെയ്ത വിരോധം തീർക്കാനാണ് ആരോപണമെന്ന് െഎ.പി.എസ് ഉദ്യോഗസ്ഥയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
