Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനാലുകാരന് വെടിയേറ്റ സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsbookmark_border
ചങ്ങനാശ്ശേരി: എയർഗൺ കൊണ്ടുള്ള വെടിയേറ്റ് പതിനാലുകാരന് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകുമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിൽപ്പെട്ട തൃക്കൊടിത്താനം സ്വദേശി സന്തോഷ്‌നഗർ പാറയിൽ അജേഷ് (26), ചങ്ങനാശ്ശേരി സ്വദേശി പൊട്ടശ്ശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരാണ് കഴിഞ്ഞദിവസം പൊലീസിെൻറ പിടിയിലായത്.
അജേഷും അൻസിലും കൂട്ടുകാരും ചേർന്ന് പൊട്ടശ്ശേരി ഭാഗത്ത് കൂട്ടംകൂടിയിരുന്ന് എയർഗൺ ഉപയോഗിച്ച് വെടിവെപ്പ് നടത്തുന്നതിനിടയിലായിരുന്നു അപകടം. പക്ഷികളെ വെടിെവച്ച് പിടിക്കുന്നതിനായാണ് ഇവിടെയെത്തിയതെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

