Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightആംബുലൻസിൽ തോക്ക്​;...

ആംബുലൻസിൽ തോക്ക്​; രണ്ട്​ യുവാക്കൾ കസ്​റ്റഡിയിൽ

text_fields
bookmark_border
ambulance
cancel
camera_alt

തോക്കുമായി പറവൂർ പൊലീസ് പിടികൂടിയ അമ്പാടി സേവാ കേന്ദ്രത്തി​െൻറ ആംബുലൻസ്

പ​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പൊ​ലീ​സ് തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി മി​ഥു​ൻ, ചെ​റാ​യി സ്വ​ദേ​ശി ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത​ത്​ എ​യ​ർ ഗ​ണ്ണാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വെ​ളി​യ​ത്തു​നാ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ സ്മാ​ര​ക സേ​വാ വാ​ഹി​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ അ​മ്പാ​ടി സേ​വാ കേ​ന്ദ്ര​ത്തി​െൻറ ആം​ബു​ല​ൻ​സി​ൽ​നി​ന്നാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മി​ഥു​ൻ ബൈ​ക്കി​ൽ തോ​ക്കു​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​െൻറ പ്ര​ക​ട​നം ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സി​നെ ക​ണ്ട മി​ഥു​ൻ താ​ൻ ഓ​ടി​ക്കു​ന്ന ആം​ബു​ല​ൻ​സി​െൻറ ഉ​ള്ളി​ലേ​ക്ക്​ എ​യ​ർ​ഗ​ൺ വെ​ച്ചു.

ഈ ​സ​മ​യം ആം​ബു​ല​ൻ​സി​ൽ മ​റ്റൊ​രു ഡ്രൈ​വ​റാ​യ ശ​ങ്ക​ർ ഉ​ണ്ടാ​യി​രു​ന്നു. എ​യ​ർ​ഗ​ൺ വെ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ക​ട​ന​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി ആം​ബു​ല​ൻ​സ് വ​ള​ഞ്ഞു. പൊ​ലീ​സെ​ത്തി ആം​ബു​ല​ൻ​സും തോ​ക്കും ഉ​ൾ​പ്പെ​ടെ ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ന​മ്പം ഡി​വൈ.​എ​സ്.​പി ആ​ർ. ബൈ​ജു​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു. ലൈ​സ​ൻ​സ് വേ​ണ്ടാ​ത്ത എ​യ​ർ​ഗ​ൺ ആ​ണെ​ന്നാ​ണ്​ പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GUNambulance
News Summary - Gun in ambulance; Two youths in custody
Next Story