കൊല്ലത്ത് റോഡരികിൽ വെടിയുണ്ടകൾ; കണ്ണൂരിൽ വാഹനപരിശോധനയിലും വെടിയുണ്ട കണ്ടെത്തി
text_fieldsകണ്ണൂർ / കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാനപാതയിൽ കുളത്തൂപ്പുഴക്ക് സമീപം കല്ലുവെട്ടാംകുഴി വനത്തിനോട് ചേർന്ന് പാതയോരത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി. കഴിഞ്ഞദിവസം വ ൈകീട്ട് 3.30ഒാടെ മുപ്പത്തെട്ടടി പാലത്തിനുസമീപം വഴിയാത്രക്കാരാണ് വൃത്തിയായി പൊതിഞ്ഞ കവർ കണ്ടത്. തുറന്ന് പരിശോ ധിച്ചപ്പോൾ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ എസ്.ഐ ജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.
അഞ്ചൽ വനം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശമാണിത്. തിരകൾ ഉപയോഗ യോഗ്യമായവയാണോ, ഏതുതരം തോക്കിൽ ഉപയോഗിക്കുന്നവയാണ് എന്നീ കാര്യങ്ങളറിയാൻ ഫോറൻസിക്, സാങ്കേതിക വിദഗ്ധരുടെ സഹായം തേടി. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം കുളത്തൂപ്പുഴ പൊലീസും സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ലൈസൻസുള്ള തോക്കുടമകളോടും വിവരം ആരാഞ്ഞിട്ടുണ്ട്.
ഇതിനുപിന്നാലെ, ഇരിട്ടി വീരാജ്പേട്ടയിൽനിന്ന് കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 60 നാടൻ തോക്കിൻതിരകളുമായി തില്ലങ്കേരി സ്വദേശി പിടിയിലായി. തില്ലങ്കേരി മച്ചൂർ മലയിലെ കെ. പ്രമോദിനെയാണ് (42) കിളിയന്തറ എക്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ശനിയാഴ്ച വൈകീട്ട് മൂേന്നാടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന തിരകൾ കണ്ടെത്തിയത്. കാറിെൻറ ഡിക്കിക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഒരു പെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ ആറുപെട്ടികളാണുണ്ടായിരുന്നത്. കൃഷി നശിപ്പിക്കുന്ന പന്നികളെയും കുരങ്ങന്മാരെയും തുരത്തുന്നതിനാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെയും തിരകളും കാറും ഇരിട്ടി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
