സൗദി ദേശീയദിന സമ്മാനമായി ‘ഗൾഫ് മാധ്യമം ഐറീഡ്’
text_fieldsറിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ കോൺസുൽ വൈ. സാബിർ 'ഗൾഫ് മാധ്യമം ഐറീഡ്' പ്രകാശനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയുടെ 95 ാമത് ദേശീയദിന സമ്മാനമായി, നവീനമായ മാധ്യമാനുഭവം പകരുന്ന ‘ഗൾഫ് മാധ്യമം ഐറീഡ്’ സൗദി പ്രവാസി സമൂഹത്തിനായി സമർപ്പിച്ചു. നവീന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി, വായനയും കേൾവിയും കാഴ്ചയുമായി പുറത്തിറങ്ങുന്ന ഭാവിയുടെ പത്രം റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ കമ്മ്യൂനിറ്റി വെൽഫയർ കോൺസുൽ വൈ. സാബിർ പ്രകാശനം ചെയ്തു.
ഇൻഫർമേഷൻ, കൾച്ചർ ആൻഡ് എഡ്യൂക്കേഷൻ ഫസ്റ്റ് സെക്രട്ടറി വിപുൽ ബാവ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തനുമായ ശിഹാബ് കൊട്ടുകാട്, ആൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റി കൺവീനർ എൻജിനീയർ സൈഗം ഖാൻ, തെലുങ്കാന അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, കർണാടക അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് ഷെട്ടി, ഇന്ത്യൻ ടോസ്‌മസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് മുബീൻ, രാജസ്ഥാൻ അസോസിയേഷൻ പ്രസിഡന്റ് ഗുലാം ഖാൻ, എൻജിനീയർ മുഹമ്മദ് അഷ്‌റഫ് (ആൾ ഇന്ത്യ എഞ്ചിനീയർസ് ഫോറം), റാവൽ ആന്റണി (ഒഡീസ അസോസിയേഷൻ), സുൽത്താൻ മസറുദ്ധീൻ (അലിഗർ യൂണിവേഴ്‌സിറ്റി അലുംനി), മുഹമ്മദ് വർസി (ഉത്തർപ്രദേശ് അസോസിയേഷൻ), മുസമ്മിൽ (ഹൈദരാബാദ് അസോസിയേഷൻ), 'ഗൾഫ് മാധ്യമം' സൗദി റീജിയനൽ മാനേജർ സലിം മാഹി, മാർക്കറ്റിങ് മാനേജർ നിഷാദ് ഗഫൂർ എന്നിവർ സംബന്ധിച്ചു.
റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ കോൺസുൽ വൈ. സാബിർ 'ഗൾഫ് മാധ്യമം ഐറീഡ്' പ്രകാശനം ചെയ്യുന്നു
വായനക്കാർക്ക് ‘ഗൾഫ് മാധ്യമം ഐറീഡ്’ സൗദി എഡിഷൻ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും കമ്പ്യൂട്ടർ സിസ്റ്റങ്ങളിലും ഡൗൺലോഡ് ചെയ്യാതെ അനായാസം വായിക്കാനും വാർത്തകളുടെ ഓഡിയോ കേൾക്കാനും വീഡിയോ കാണാനും സാധിക്കും.
ഒരാഴ്‌ചയായി പരീക്ഷണാടിസ്ഥാനത്തിൽ ‘ഗൾഫ് മാധ്യമം ഐറീഡ്’ വായനക്കാർക്ക് കിട്ടി തുടങ്ങിയിരുന്നു. ‘ഗൾഫ് മാധ്യമം ഐറീഡ്' ദിനേന മുടങ്ങാതെ സൗജന്യമായി ലഭിക്കാൻ https://chat.whatsapp.com/DD0zatmDDlDByVe1SvQ3Cs ലിങ്ക് വഴി വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

