Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്തിലെ...

ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ്​ കമീഷൻ റിപ്പോർട്ട്​ ആവശ്യപ്പെട്ടു

text_fields
bookmark_border
ഗുജറാത്തിലെ കാലുമാറ്റം: തെരഞ്ഞെടുപ്പ്​ കമീഷൻ റിപ്പോർട്ട്​ ആവശ്യപ്പെട്ടു
cancel

ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ്​ എം.എൽ.എമാർ ​ബി.ജെ.പിയിൽ ചേർന്നത്​ സംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷൻ റിപ്പോർട്ട്​ തേടി. സംസ്​ഥാന ചീഫ്​ സെക്രട്ടറിയോടാണ്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടത്​. എം.എൽ.എമാരുടെ കാലുമാറ്റം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ്​ പ്രതിനിധി സംഘം തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയതിനെ തുടർന്നാണ്​ നടപടി. 

ജൂലൈ 31ന്​ വൈകീട്ട്​ അഞ്ചിനുമുമ്പ്​ റിപ്പോർട്ട്​ നൽകാൻ നിർദേശിച്ച കമീഷൻ, എം.എൽ.എമാർക്കും കുടുംബങ്ങൾക്കും മതിയായ സുരക്ഷ ഏർപ്പെടുത്താൻ ആവശ്യ​പ്പെട്ടു. കോൺഗ്രസ്​ നേതാക്കളായ ഗുലാം നബി ആസാദ്​, ആനന്ദ്​ ശർമ, ഡോ. അഭി​ഷേക്​ മനു സിങ്​വി, വിവേക്​ താൻഖ, മനീഷ്​ തിവാരി എന്നിവരാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയത്. രണ്ടു ദിവസംകൊണ്ട്​ ആറു കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പിയിലേക്ക്​ പോയത്​ സംബന്ധിച്ച്​ വിശദമായ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട നേതാക്കൾ, ഭീഷണിപ്പെടുത്തിയും പണം നൽകിയും മറ്റുമാണ്​ ബി.ജെ.പി കാലുമാറ്റം നടത്തിയതെന്ന്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmalayalam newsgujarthMLA.India News
News Summary - Gujarath lawmaker's
Next Story