Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുജറാത്തി​​ൽനിന്ന്​...

ഗുജറാത്തി​​ൽനിന്ന്​ ആദ്യ ശ്രമിക്​ ട്രെയിൻ കേരളത്തിലെത്തി

text_fields
bookmark_border
ഗുജറാത്തി​​ൽനിന്ന്​ ആദ്യ ശ്രമിക്​ ട്രെയിൻ കേരളത്തിലെത്തി
cancel
camera_alt??????????????????? ????????????????? ???? ???????? ????????? ????????????????? ????????????? ??????? ??????????? ????????????????

കോഴിക്കോട്​: ഗുജറാത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികളുമായി ആദ്യ ശ്രമിക്​ ട്രെയിൻ കേരളത്തിലെത്തി. സംസ്​ഥാനത്തെ ആദ്യ സ്​റ്റോപ്പായ കോഴിക്കോട്​ ഇന്ന്​ രാവിലെ 10 മണിയോടെയാണ്​ ട്രെയിൻ എത്തിയത്​.

കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, വയനാട്​, മലപ്പുറം ജില്ലകളിലുള്ള യാത്രക്കാർ കോഴിക്കോട്​ സ്റ്റേഷനിൽ ഇറങ്ങി. ഓരോരുത്തരുടെയും പാസും ആരോഗ്യനിലയും പരിശോധിച്ച ശേഷമാണ്​ സ്​റ്റേഷനിൽനിന്ന്​ പുറത്തുവിടുക. ഇതിനായി 10 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. യാത്രക്കാർക്കായി വിവിധ ജില്ലകളിലേക്ക്​ കെ.എസ്​.ആർ.ടി.സി ബസ്​ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​. 

ആലുവയാണ്​ അടുത്ത സ്​റ്റോപ്പ്​. ഉച്ചക്ക്​ 2.05ന്​ ​ ആലുവയിലെത്തുന്ന ട്രെയിനിന്​ പിന്നീട് വൈകീട്ട്​ 6.25ന്​ തിരുവനന്തപുരത്ത്​ മാത്രമേ സ്​റ്റോപ്​ ഉള്ളൂ. 

ചൊവ്വാഴ്​ച പുലർച്ച 12.30ന്​ ഗുജറാത്തിലെ രാജ്​കോട്ടിൽനിന്നാണ്​ ​രാജ്​കോട്ട്​- തിരുവനന്തപുരം ശ്രമിക്​ എക്​സ്​​പ്രസ്​ പുറപ്പെട്ടത്​. പുലർച്ചെ 4.25ന്​  അഹമ്മദാബാദ്, രാവിലെ 6.30ന്​ വഡോദര, രാവിലെ 8.40ന്​ സൂറത്ത്​ എന്നിവിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റി. ഈ നാലുസ്​റ്റോപ്പുകളിൽനിന്ന്​ മാത്രമാണ്​ യാത്രക്കാരെ കയറ്റിയത്​. ഇവർ യാത്ര പുറപ്പെടുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ പരിശോധനക്കായി സ്​റ്റേഷൻ പരിസരത്ത്​ എത്തിയിരുന്നു.

പൂർണമായും സൗജന്യമായാണ്​ യാത്ര. കൂടാതെ വിവിധ സ്​റ്റേഷനുകളിൽവെച്ച്​ എല്ലാവർക്കും സൗജന്യ ഭക്ഷണവും വെള്ളവും റെയിൽവെ ഏർപ്പാടാക്കിയിരുന്നു. ചൊവ്വാഴ്​ച വാസായി റോഡ്​ സ്​റ്റേഷനിൽവെച്ച്​ ഉച്ചഭക്ഷണം, രത്​നഗിരി സ്​റ്റേഷനിൽനിന്ന്​ രാത്രി ഭക്ഷണം, ഇന്നുപുലർച്ചെ  നാലുമണിക്ക്​ മംഗളൂരുവിൽ നിന്ന്​ പ്രാതൽ എന്നിവയാണ്​ നൽകിയത്​. തുടർയാത്രക്കാർക്ക്​ കോഴിക്കോട്​ സ്​റ്റേഷനിൽനിന്ന്​ ഉച്ചഭക്ഷണവും നൽകി.

ഗുജറാത്തി​​ൽനിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്​ ട്രെയിനിൽ കോഴിക്കോടെത്തിയ യാത്രക്കാർ റെയിൽവേ സ്​റ്റേഷനിൽ പരിശോധനക്ക്​ കാത്തിരിക്കുന്നു
 

നേരത്തെ പലകാരണങ്ങളാൽ മൂന്നു തവണ ഈ ട്രെയിൻ യാത്ര റദ്ദാക്കിയിരുന്നു​. റെഡ്​സോൺ ആയ അഹമ്മദാബാദ്​ ഒഴിവാക്കി ട്രെയിൻ സർവിസ്​ നടത്താൻ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ശനിയാഴ്​ച പുറപ്പെടാനിരുന്ന ട്രെയിൻ അവസാന നിമിഷമാണ്​ ചൊവ്വാഴ്​ചയിലേക്ക്​ മാറ്റിയത്​. നേരത്തെ പ്രഖ്യാപിച്ച ട്രെയിനിന്​  വാപി​യിലും സ്​റ്റോപ്പ്​ അനുവദിച്ചിരുന്നു. എന്നാൽ, പുതിയ ട്രെയിനിന്​ അഹമ്മദാബാദ്​ സ്​റ്റോപ്പ്​ ഉൾപ്പെടുത്തിയപ്പോൾ വാപി സ്​റ്റേഷൻ ഒഴിവാക്കി.

ഗുജറാത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1200 ഒാളം പേരാണ്​ ട്രെയിനിലുള്ളത്​. വിദ്യാർഥികൾ, കുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ തുടങ്ങിയവർക്കാണ്​ ആദ്യ ട്രെയിനിൽ മുൻഗണന നൽകിയത്​. അഹമ്മദാബാദിൽനിന്ന്​ രജിസ്​റ്റർ ചെയ്​ത 1572 പേരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 204  പേർക്കാണ്​ യാത്രക്ക്​ അനുവാദം ലഭിച്ചത്​. വിവിധ കാരണങ്ങളാൽ ലോക്​ഡൗണിൽ കുടുങ്ങിയ നിരവധി പേർ ഇനിയും കേരളത്തിലേക്ക്​ മടങ്ങാനുണ്ട്​. വൈകാതെ മറ്റൊരു ട്രെയിൻ കൂടി ഗുജറാത്തിൽനിന്ന്​ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്​ മലയാളികൾ.

രാജ്​കോട്ട്​- തിരുവനന്തപുരം ശ്രമിക്​ എക്​സ്​​പ്രസ്​ യാത്രക്കാർക്ക്​ കോഴിക്കോട്​ സ്​റ്റേഷനിൽനിന്ന്​ ഉച്ചഭക്ഷണം നൽകുന്നു
 

കോവിഡ്​ 19 കേസുകൾ കൂടിവരുന്ന ഗുജറാത്തിൽ രോഗബാധയും മരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ അഹമ്മദാബാദ്​ നഗരത്തിലാണ്​. 15,000ത്തോളം കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനത്ത്​ മലയാളികളടക്കം തൊള്ളായിരത്തിലേറെ പേരാണ്​ ഇതുവരെ മരണപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratmalayalam newssramik trainKerala News
News Summary - gujarat sramik train reached kerala
Next Story