Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2023 10:17 AM GMT Updated On
date_range 2023-01-24T15:47:35+05:30ഗുജറാത്ത് വംശഹത്യ: ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെകുറിച്ച് വിശദീകരിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും ഡോക്യുമെന്ററിയായി അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.
ഗുജറാത്തിൽ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാൻ കഴിയുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കേരളത്തിൽ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും കോൺഗ്രസും യൂത്ത്‍ലീഗും പറഞ്ഞിരുന്നു. ഡോക്യുമെന്ററി പ്രദർശനത്തിന് സംരക്ഷണമൊരുക്കുശമന്ന് സി.പി.എം ആവർത്തിച്ചിരുന്നു.
Next Story