കോവിഡ്: ഉത്സവങ്ങൾക്കും മേളകൾക്കും മാർഗനിർദേശം
text_fieldsതിരുവനന്തപുരം: ഉത്സവങ്ങൾ, മേളകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. കെണ്ടയിൻമെൻറ് സോണിൽ ഉത്സവമടക്കമുള്ള ആഘോഷപരിപാടികളൊന്നും പാടില്ല. പരിപാടിയുടെ സമയം, പെങ്കടുക്കുന്ന ആളുകളുടെ എണ്ണം, വൈറസ് പടർച്ച തടയാൻ സ്വീകരിച്ച മുൻകരുതലുകൾ എന്നിവ പ്രാേദശിക ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങണം.
സാമൂഹിക അകലം, മാസ്ക് എന്നിവ ഉറപ്പുവരുത്തണം. ഭക്തർ തമ്മിൽ ചുരുങ്ങിയത് ഒരുമീറ്റർ അകലം പാലിക്കണം. മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നയാളടക്കം എല്ലാവരും മാസ്ക് ധരിക്കണം. ഉത്സവ ഗ്രൗണ്ടിലും ആരാധനാലയത്തിനുള്ളിലും ആൾക്കൂട്ടമുണ്ടാകാതെ സംഘാടകർ ശ്രദ്ധിക്കണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാനാകാത്തവിധം ആചാരത്തിെൻറ ഭാഗമായി ഭക്ഷണം കഴിക്കേണ്ട സാഹചര്യമുണ്ടായാൽ ശാരീരിക അകലം പാലിക്കണം. ഉത്സവങ്ങളുടെ പ്രവേശനകവാടത്തിൽ കോവിഡ് ലക്ഷണങ്ങൾ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കണം. ലക്ഷണമുള്ളയാളുകളെ അനുവദിക്കരുത്.
പുരോഹിതർക്കും ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണം. പൊതു സ്പർശനമുണ്ടാകുന്ന മേഖലകളിലും സ്ഥലങ്ങളിലും ചുരുങ്ങിയത് രണ്ട് മണിക്കൂറിലൊരിക്കൽ അണുനശീകരണം നടത്തണം. ഉത്സവചടങ്ങുകളിൽ പെങ്കടുക്കുന്നവർ 14 ദിവസം സ്വയം നിരീക്ഷിക്കണം. ലക്ഷണങ്ങൾ കണ്ടാൽ പരിശോധനക്ക് വിധേയമാകണം.
പെങ്കടുക്കുന്നവരുെട മൊബൈൽ ഫോൺ നമ്പറടക്കം വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നതാണ് മറ്റൊരു നിർദേശം. ഉത്സവസ്ഥലത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രേത്യക കവാടങ്ങൾ ക്രമീകരിക്കുന്നതാണ് ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

