സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്ന് ജി. സുകുമാരൻ നായർ
text_fieldsകോട്ടയം: സാമ്പത്തികസംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണ്. ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത-സമുദായിക സംഘടനകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ എന്.എസ്.എസ് സ്വാഗതം ചെയ്തു. രണ്ട് പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

